ആക്ഷന്‍ വിസ്മയമായി ‘സാഹോ’ പ്രദര്‍ശനത്തിനെത്തി

ബാഹുബലിക്കു ശേഷം ഒരുങ്ങിയ പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം ‘സാഹോ’ തിയറ്ററുകളിലെത്തി. ഇന്ത്യയൊട്ടാകെ അഞ്ച് ഭാഷകളില്‍ റിലീസിനെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് പ്രദര്‍ശനശാലകളില്‍ ലഭിക്കുന്നത്. ശ്രദ്ധ കപൂറാണ് നായിക. 350 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

മുഴുനീള ആക്ഷന്‍ ദൃശ്യ വിസ്മയമായിട്ടാണ് സംവിധായകന്‍ സുജീത് സാഹോ ഒരുക്കിയിരിക്കുന്നത്. പ്രഭാസ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങള്‍ ഈ മാസ് മസാല ചിത്രത്തിലുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുജീത്.

പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് സാഹോയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ഗിബ്രാന്‍ പശ്ചാത്തല സംഗീതവും, ഛായാഗ്രഹണം ആര്‍. മഥിയും, എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ മലയാള താരങ്ങളായ ലാലും ദേവനും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, മന്ദിര ബേദി, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ ആര്‍.ഡി. ഇല്യുമിനേഷന്‍ ആണ് സാഹോ കേരളത്തില്‍ വിതരണം നിര്‍വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News