മുംബൈ: സിനിമയില്‍ അവസരം ലഭിക്കാത്തതില്‍ മനംനൊന്ത് യുവനടി അപ്പാര്‍ട്‌മെന്റിന്റെ ടെറസില്‍ നിന്ന് ചാടി മരിച്ചു.

പേള്‍ പഞ്ചാബി എന്ന് അറിയപ്പെടുന്ന നടിയാണ് ആത്മഹത്യ ചെയ്തത്‌. മുംബൈയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

അഭിനയമോഹവുമായി കഴിഞ്ഞ പേള്‍ പഞ്ചാബിയും അമ്മയും സ്ഥിരമായി വഴക്കിടുമായിരുന്നെന്നും ഇന്നലെയും ചില ശബ്ദങ്ങള്‍ കേട്ടിരുന്നതായും അപ്പാര്‍ട്‌മെന്റിലെ സെക്യൂരിറ്റി പറഞ്ഞതായി പൊലീസ് അറിയിച്ചു.

ഏറെ നാളായി സിനിമാ മേഖലയിലേക്ക് കടക്കാനായി ഇവര്‍ ശ്രമിച്ചിരുന്നതായും അവസരങ്ങള്‍ ലഭിക്കാത്തതില്‍ നിരാശയിലായിരുന്നെന്നും നടിയുടെ ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

മുന്‍പും രണ്ട് വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു പേള്‍. പക്ഷേ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചതിനെത്തുടര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.