നാല് ബാങ്ക് ലയനം; പ്രഖ്യാപനം നടത്തി നിര്‍മല സീതാരാമന്‍

ദില്ലി: രണ്ടാംഘട്ട സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍.

ബാങ്കിംങ് മേഖല ശക്തിപ്പെടുത്തുമെന്നും വായ്പ്പാ നടപടികള്‍ ലളിതമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. നാല് ബാങ്ക് ലയനങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനവും നിര്‍മല സീതാരാമന്‍ നടത്തി.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാവും. കാനറ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ലയിച്ച് നാലാമത്തെ വലിയ ബാങ്കാവും. യൂണിയന്‍ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക് എന്നിവ ലയിച്ച് രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കാവും. ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും ലയിച്ച് ഏഴാമത്തെ വലിയ ബാങ്കാവും.

വിവിധ ബാങ്ക് ലയനങ്ങളിലായി 10 പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ചു. രാജ്യത്ത് ഇനി 12 പൊതുമേഖല ബാങ്കുകള്‍ മാത്രമാണുണ്ടാവുക. 2017ല്‍ 27 പൊതുമേഖല ബാങ്കുകളാണ് നിലവിലുണ്ടായിരുന്നത്.

ഭവന വായ്പ്പകളുടെ പലിശനിരക്ക് ബാങ്കുകള്‍ കുറച്ചുതുടങ്ങി. പിഎന്‍ബി, ഒബിസി, യൂണിയന്‍ ബാങ്കുകള്‍ ലയിപ്പിക്കാന്‍ തീരുമാനമായി. ലയന ശേഷം ഉണ്ടാകുന്നത് രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാകുമെന്നും ധനമന്ത്രി പറഞ്ഞു. 250 കോടിക്ക് മുകളിലുള്ള വായ്പകള്‍ പ്രത്യേകമായി നിരീക്ഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here