എടിഎമ്മുകളും ബാങ്കുകളും കേന്ദ്രീകരിച്ച് സംയുക്ത നിരീക്ഷണ സംഘത്തെ നിയോഗിക്കും

കൊല്ലം ജില്ലയില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ തടയുന്നതിനായി പോലീസിന്റെയും ബാങ്കുകളുടേയും സംയുക്ത സഹകരണത്തോടെ നിരീക്ഷണങ്ങളും രാത്രികാല പെട്രോളിങ്ങും ശക്തമാക്കണം എന്ന് കൊല്ലത്ത് വച്ച് ചേര്‍ന്ന ജില്ലാ പോലീസ് മേധാവിമാരുടേയും ഉന്നത ബാങ്ക് ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ ധാരണയായി.

യോഗത്തില്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ്, സിറ്റി പോലീസ് കമ്മിഷണര്‍ മെറിന്‍ ജ്യേസഫ് ഐപിഎസ് ഉന്നത ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ദേശസാത്കൃത ബാങ്കുകള്‍, വാണിജ്യ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍പ്പെട്ട ബാങ്കുകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

യോഗത്തില്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് തടയുന്നതിലേക്ക് പോലീസിന് എല്ലാവിധ സൗകര്യങ്ങളും ബാങ്കുകള്‍ വാഗ്ദാനം നല്‍കി. ഇതിനായി മുന്‍കൂട്ടി റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം കൊല്ലം ജില്ലയിലെ എല്ലാ വിഭാഗത്തില്‍പെട്ട ബാങ്കുകളും സിറ്റി, റൂറല്‍ മേഖലകളായി തരംതിരിച്ചതിന് ശേഷം ആയത് വീണ്ടും പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകളായി പെട്രോളിംഗിന്റെ സൗകര്യാര്‍ത്ഥം തരം തിരിച്ച് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് പോലീസ്, ബാങ്ക് എന്നിവ സംയുക്തമായി പെട്രോളിംഗ് ശക്തമാക്കാനാണ് തീരുമാനം.

ഉത്സവനാളുകളുടെ മുന്നോടിയായി കുറ്റകൃത്യങ്ങള്‍ നടക്കുവാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇത്തരത്തില്‍ നടപടിയെടുക്കുന്നത്. ഇതിലൂടെ ജില്ലയുടെ എല്ലാ ധനകാര്യസ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന മേഖലകളിലും പോലീസിന്റെ സജീവ സാന്നിധ്യം ഉറപ്പിക്കാന്‍ ആകുമെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News