മലപ്പുറത്ത് അയ്യപ്പക്ഷേത്രം ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍; ലക്ഷ്യം മതസ്പര്‍ദ്ധ ഉണ്ടാക്കുക എന്നതായിരുന്നെന്ന് പൊലീസ്

മലപ്പുറം ജില്ലയിലെ വളാഞ്ചേരി സി കെ പാറ നെയ്തലപ്പുറം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ആക്രമിച്ച കേസില്‍ പ്രദേശവാസിയായ രാമകൃഷ്ണന്‍ പിടിയില്‍. മതസ്പര്‍ദ്ധ ഉണ്ടാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് വളാഞ്ചേരി പൊലീസ് പറഞ്ഞു.

തിരൂര്‍ ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, വളാഞ്ചേരി എസ്.ഐ രഞ്ജിത് കെ.ആര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം തിരൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

ഡോഗ് സ്‌ക്വോഡ്, ഫിംഗര്‍ പ്രിന്റ്, സൈബര്‍ സെല്‍ എന്നിവയുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചുവെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന്അ ന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ 27ന് രാത്രിയായിരുന്നു ക്ഷേത്രത്തിലെ നാഗത്തറ രക്ഷസ്സ് തറ നശിപ്പിച്ചത്. കൂടാതെ മനുഷ്യ വിസര്‍ജ്ജനം ക്ഷേത്രത്തിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News