ചികിത്സയിലിരിക്കെ കുട്ടി മരിച്ച സംഭവം: മോഹനന്‍ നായര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ

ചികിത്സയിലിരിക്കെ കുട്ടി മരിച്ചത് അടക്കമുള്ള വിഷയങ്ങളില്‍ മോഹനന്‍ നായര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ.

പരാതികളില്‍ നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്ത് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മോഹനന്‍ നായരടക്കമുള്ള ചില ആളുകള്‍ അശാസ്ത്രീയ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ഇത്തരക്കാര്‍ ഏത് രോഗവും ഏറ്റെടുത്ത് പരീക്ഷണം നത്തുന്നത് മനുഷ്യരാശിക്ക് തന്നെ അപകടം ഉണ്ടാക്കുന്ന കാര്യമാണെന്നും ഇത്തരത്തില്‍ വ്യാജ ചികിത്സ നടത്തുന്നവരെ ചെറുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News