സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷം

സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷം. ജോസ് കെ മാണി ഉള്‍പ്പെടെ 5 പേരുകള്‍ പട്ടികയില്‍. സ്റ്റിയറിംഗ് കമ്മറ്റി യോഗം ചേര്‍ന്നിട്ടും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനായില്ല. അഭിപ്രായ സമന്വയത്തിനായി രൂപികരിച്ച സമിതി പ്രവര്‍ത്തകരുടെ അഭിപ്രായം തേടും. വോട്ട് ചോര്‍ച്ച തടയാന്‍ യുഡിഎഫിന് ബദലായി സ്വന്തം നിലയില്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗൃഹ സന്ദര്‍ശനം നടത്തണമെന്നും നിര്‍ദ്ദേശം.

ജോസ് കെ മാണിയും നിഷ ജോസ് കെ മാണിയും ഉള്‍പ്പെടെ അഞ്ച് പേരുകളാണ് സ്ഥാനാര്‍ത്ഥി പരിഗണയില്‍ ഉള്ളത്. എന്നാല്‍ ആരുടെയും പേരുകളിലേക്ക് ചര്‍ച്ച എത്തിയില്ലെന്നാണ് സ്റ്റീയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം ജോസ് കെ മാണി അറിയിച്ചത്. പക്ഷെ നിഷയെ മത്സരിപ്പിക്കുന്നതിനെ ചൊല്ലി മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടായി.

ഒപ്പം ജോസ് കെ മാണി മത്സരിക്കുന്നതില്‍ പ്രായോഗികതക്കുറവില്ലെന്ന നിരീക്ഷണവും. മുതിര്‍ന്ന നേതാവ് ഇ ജെ അഗസ്തി, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാല്‍ തുടങ്ങിയവര്‍ പരിഗണനാ പട്ടികയിലുണ്ട്. പാര്‍ട്ടിയില്‍ സജീവമായ ഈ പൊതു സമ്മതരെ ഒഴിവാക്കി നിഷയെ പരിഗണിക്കുന്നതില്‍ അതൃപ്തി ഉടലെടുത്തിട്ടുണ്ട്. അവസാന ഘട്ടത്തില്‍ അതൃപ്തി പരിഹരിച്ചിച്ചെങ്കില്‍ ജോസ് കെ മാണി വിഭാഗം കൂടുതല്‍ പ്രതിസന്ധിയിലകപ്പെടും. ഈ സാഹചര്യത്തിലാണ് പൊട്ടിത്തെറി ഒഴിവാക്കാന്‍ ജോസ് കെ മാണിയെ ഒഴിവാക്കി ഒരു സമിതിക്ക് രൂപീകരിച്ചത്.

പാര്‍ട്ടി ഗ്രൂപ്പിനുള്ളിലെ ചര്‍ച്ചകള്‍ വാര്‍ത്തയാകുന്നതില്‍ നേതൃത്വം അസ്വസ്ഥരാണ്. ഇതേ ചൊല്ലി രൂക്ഷ വിമര്‍ശനവും യോഗത്തിലുണ്ടായി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയ ആത്മാര്‍ത്ഥ പ്രതീക്ഷിക്കേണ്ടെന്ന വിലയിരുത്തിയ യോഗം സ്വന്തം നിലയില്‍ പ്രചാരണം ശക്തമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News