രാഹുല്‍ ഗാന്ധിയെ കുരുക്കിലാക്കി പിവി അന്‍വര്‍; കൂടിക്കാഴ്ചക്ക് രാഹുലിന്റെ ഓഫീസ് അനുമതി നല്‍കിയ മെയില്‍ പുറത്തുവിട്ട് പിവി അന്‍വര്‍

ദുരന്തഭൂമിയായ കവളപാറ ഉള്‍പ്പെടുന്ന നിലമ്പൂര്‍ മണ്ഡലത്തിന്റെ എംഎല്‍എയായ പി.വി അന്‍വര്‍ സ്വന്തം ലോകസഭാ മണ്ഡലത്തിന്റെ എം പി യായ രാഹുല്‍ ഗാന്ധിയെ കാണാന്‍ അനുമതി ചോദിച്ചെന്നും എന്നാല്‍ രാവിലെ 8.45 ആയിട്ടും എം.പി ഉറക്കം എണീക്കാത്തത് കാരണം ദുരന്തബാധിതനായ വ്യക്തിക്ക് പുതിയ വീട് വെച്ച് കൊടുക്കുന്ന ചടങ്ങിന് പോകേണ്ടി വന്നെന്നും പി.വി അന്‍വര്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തതിരുന്നു.

ഇതിന് പിന്നാലെ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയോ, അദ്ദേഹത്തിന്റെ ഓഫീസോ ഇത്തരത്തില്‍ അനുമതി നല്‍കിയിരുന്നില്ലെന്നും, അന്‍വറിന്റെ ആരോപണം കേവലം രാഷ്ട്രീയ ദുഷ്ടലാക്ക് മാത്രമെന്നും ആക്ഷേപിച്ചിരുന്നു. ആരോപണം മുറുകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയെ കുരുക്കിലാക്കി പി.വി അന്‍വര്‍ വീണ്ടും രംഗത്തെത്തിയത്.

കൂടികാഴ്ച്ചക്ക് രാഹുലിന്റെ ഓഫീസ് അനുമതി നല്‍കിയ ഇ മെയിലിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് പി.വി അന്‍വര്‍ പുറത്ത് വിട്ടത്. രാഹുല്‍ ഗാന്ധി എംപി അപ്പോയിന്‍മെന്റ് തന്നതിന്റെ തെളിവ് ചോദിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു എന്ന പേരിലാണ് അന്‍വര്‍ സ്‌ക്രീന്‍ ഷോട്ട് സ്വന്തം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. 8 മണിക്ക് സമയം അനുവദിച്ചിടത്ത്, 8:45-നും അദ്ദേഹം എഴുന്നേറ്റില്ല എന്നതില്‍ ഞാനല്ല ഉത്തരവാദി എന്നും അന്‍വര്‍ പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News