മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടകേസ് നല്‍കാന്‍ ലോക്‌നാഥ് ബെഹറക്ക് സര്‍ക്കാര്‍ അനുമതി

കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടകേസ് നല്‍കാന്‍ ഡിജിപി ലോക്‌നാഥ് ബെഹറയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ഡിജിപി യെ വ്യക്തിപരമായി ആക്ഷേപിച്ച സംഭവത്തിലാണ് മുല്ലപ്പള്ളിക്കെതിരെ കേസ് നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ലോക് നാഥ് ബെഹറ എന്‍ഐഎയില്‍ ഓഫീസറായിരുന്നപ്പോള്‍ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടലില്‍ നരേന്ദ്ര മോദിയേയും അമിത് ഷായേയും വെള്ളപ്പൂശി റിപ്പോര്‍ട്ട് നല്‍കിയെന്നും ഇതിന്റെ ഫയലുകള്‍ ഞാന്‍ ആഭ്യന്തര സഹമന്ത്രി ആയിരിക്കുമ്പോള്‍ കണ്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി നേരത്തെ ആരോപിച്ചിരുന്നു.

പിന്നീട് പല വേദികളിലും ഡിജിപി ലോക്‌നാഥ് ബെഹറയെ ‘സി പി എം ബ്രാഞ്ച് സെക്രട്ടറി’ എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതോടെ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കാന്‍  അനുമതി തേടി ഡിജിപി സര്‍ക്കാരിനെ സമീപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here