സൂചി മാറ്റാതെ ഇന്‍ജക്ഷന്‍; പാകിസ്ഥാനില്‍ എയ്ഡ്സ് പടര്‍ന്നുപിടിക്കുന്നു

പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തി രാജ്യത്ത് എയ്ഡ്സ് രോഗം അതിവേഗം പടരുന്നു. പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ ഷാകോട്ടിലാണ് എയ്ഡ്സ് വലിയതോതില്‍ പടര്‍ന്നുപിടിക്കുന്നത്.രാജ്യത്തെ ആരോഗ്യമേഖല കയ്യടക്കിയിരിക്കുന്നത് മുറിവൈദ്യന്‍മാരാണ്. എയ്ഡ്സ് പടര്‍ന്നുപിടിക്കാന്‍ ഇതും വലിയൊരളവ് കാരണമാകുന്നു.

കഴിഞ്ഞുപോയ വര്‍ഷം 1.2 ലക്ഷം കോടി പാക്കിസ്ഥാന്‍ രൂപയാണു സൈനിക ബജറ്റിനായി വകയിരുത്തിയത്. അതായത് ആയുധങ്ങള്‍ക്കും യുദ്ധത്വരയ്ക്കും വേണ്ടിയുള്ള തുക.ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ നാലു ശതമാനം വരെ ഈ ആക്രമണോത്സുകതയ്ക്ക് പാകിസ്ഥാന്‍ മാറ്റുന്നു. രാജ്യം ആരോഗ്യരംഗത്ത് വകയിരുത്തുന്നത് ജിഡിപിയുടെ രണ്ടര ശതമാനം വരെ മാത്രമാണെന്ന റിപ്പോര്‍ട്ടുകളും ലഭിക്കുന്നു.

ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് എയ്ഡ്സ് അതിവേഗം പകരാന്‍ കാരണമാകുന്നത്. ഇത് ചെയ്യുന്നതോ പണം ലാഭിക്കാനും. ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ഒരു നിലവാരവും പുലര്‍ത്തുന്നില്ല. ലക്ഷക്കണക്കിന് മുറിവൈദ്യന്മാരാണ് പാകിസ്ഥാനിലെ ആരോഗ്യരംഗം കയ്യടക്കിയിട്ടുള്ളത് . ഐക്യരാഷ്ട്രസഭയാണ് ഈ കണക്ക് പുറത്തുവിടുന്നത്.

രണ്ടുവര്‍ഷത്തിനിടെ ഷാകോട്ടില്‍ 140ല്‍ അധികം പേര്‍ക്ക് എച്ച്ഐവി ബാധ കണ്ടെത്തിയെന്ന് പഞ്ചാബ് പ്രവിശ്യ സര്‍ക്കാരിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇതു വരെ 85 പേര്‍ക്ക് എച്ച്ഐവി ബാധിച്ചതായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി സര്‍ദാര്‍ ഉസ്മാന്‍ ബസ്തറിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നന്‍കാന സാഹിബിലെ ഷാക്കോട്ടില്‍ പകര്‍ച്ചവ്യാധിയെന്ന പോലെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here