പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ‌് സ്ഥനാർഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിനുള്ള പഞ്ചായത്ത‌് കൺവൻഷനുകൾ നാളെ തുടങ്ങും. സെപ്തംബർ നാലിന‌് വൈകിട്ട‌് പാല പുഴക്കര മൈതാനിയിൽ ചേരുന്ന നിയോജകമണ്ഡലം കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും.

പാലാ പുഴക്കര മൈതാനിയിൽ സെപ്തംബർ നാലിന് വൈകീട്ട് ചേരുന്ന യോജകമണ്ഡലം കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും. ഇതിനുശേഷം അഞ്ചിനും ആറിനുമായി മണ്ഡലത്തിലെ 176 ബൂത്തുകളിലും കമ്മിറ്റികൾ രൂപീകരിച്ച‌് പ്രവർത്തനം ആരംഭിക്കാനാണ‌് എൽഡിഎഫ‌് തീരുമാനം. സെപ‌്തംബർ ഒന്നിന‌് തലപ്പുലത്താണ‌് ആദ്യ പഞ്ചായത്ത‌് കൺവൻഷൻ ചേരുന്നത‌്.

രണ്ടിന‌് കടനാട‌്, ഭരണങ്ങാനം, തലനാട‌്, കൊഴുവനാൽ പഞ്ചായത്തുകളിൽ കൺവൻഷൻ ചേരും. പാലാ മുനിസിപ്പാലിറ്റി, മീനച്ചിൽ, എലിക്കുളം, മുത്തോലി, കരൂർ, രാമപുരം , മൂന്നിലവ‌്, മേലുകാവ‌് പഞ്ചായത്തുകളിലും കൺവൻഷൻ ചേരും. വിവിധ പഞ്ചായത്ത‌് കൺവൻഷനുകളിൽ സ്ഥനാർഥി മാണി സി കാപ്പനും എൽഡിഎഫ‌് സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം നേതാക്കളും പങ്കെടുക്കും.