പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സർക്കാർ; പ്രതിഷേധവുമായി തൊഴിലാളികള്‍

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമലിനെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. ഓഹരിവിൽപ്പന നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ബെമലിന് മുന്നിൽ തൊഴിലാളികൾ ധർണ്ണ നടത്തി.

രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഏർത്ത് മൂവേഴ്സിന്റെ ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കം വീണ്ടും ആരംഭിച്ചത്. വിൽപനയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ രാജ്യത്തെ 8 യൂനിറ്റിന് കീഴിലുള്ള 4160 ഏക്കർ ഭൂമി വിറ്റഴിക്കപ്പെടാനാണ് സാധ്യത. ബെമലിൽ കേന്ദ്ര സർക്കാരിനുള്ള 26 ശതമാനം ഓഹരികളാണ് ആദ്യഘട്ടത്തിൽ വിൽക്കുന്നത്. ഭൂമി, കെട്ടിടങ്ങൾ, ഉത്പാദന മേഖല എന്നിങ്ങനെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബെമൽ എംപ്ലോയിസ് അസോസിയേഷൻ ബെമൽ എംപ്ലോയീസ് അസോ. സെക്രട്ടറി ഗിരീഷ് പറഞ്ഞു

രാജ്യത്തെ മുഴുവൻ യൂണിറ്റുകളിലെയും തൊഴിലാളി ധർണ്ണ നടന്നു. പാലക്കാട് കഞ്ചിക്കോട്ടെ പ്രതിഷേധത്തിൽ രാജ്യത്തെ മുഴുവൻ യൂണിറ്റുകളിലെയും തൊഴിലാളി പ്രതിനിധികളെത്തി. പ്രതിരോധ മേഖലയിൽ ടട്രാ ട്രെക്കും, മെട്രോ കോച്ചുകളും നിർമിക്കുന്ന രാജ്യത്തെ ഏക സ്ഥാപനമായ ബെമൽ വർഷങ്ങളായി ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ്. രാജ്യാന്തര ടെൻഡറിലൂടെ 4000 കോടിയുടെ ഓർഡർ ലഭിച്ച ബെമലിന് അടുത്ത മൂന്ന് വർഷത്തേക്ക് 10000 കോടി രൂപയുടെ ഉത്പാദനത്തിനും കരാർ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മോഡി സർക്കാരിന്റെ കാലത്ത് ബെമൽ വിൽക്കാനൊരുങ്ങിയപ്പോൾ കേരള സർക്കാരിന്റെ ഇടപെടലിനെയും ഇടതു എം പിമാരുടെ പ്രക്ഷോഭത്തെയും തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണ ഓഹരി വിൽക്കാൻ പാർലിമെന്റിൽ ചർച്ച നടന്നപ്പോൾ കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എം പിമാർ മാത്രമാണ് എതിർത്തത്. സ്വകാര്യവത്ക്കരണ നീക്കത്തിനെതിരെ ചെറു ശബ്ദം പോലുമുയർത്താൻ കോൺഗ്രസ് ഉൾപ്പെടെയുള്ള യു ഡി എഫ് എം പിമാർ തയ്യാറായില്ല. നിലവിലെ തീരുമാനം പിൻവലിക്കാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങാനാണ് തൊഴിലാളികളുട നീക്കം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here