അടിയന്തിര സഹായമായി നൽകിയ കിറ്റുകൾ വിതരണം ചെയ്തില്ല; ഒടുവിൽ രാഷ്ട്രീയ നാടകം കളിച്ച് കൗണ്‍സിലര്‍

ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി അടിയന്തിര സഹായമായി നൽകിയ കിറ്റുകൾ അര്‍ഹതപ്പെട്ടവര്‍ക്ക്‌
വിതരണം ചെയ്യാതെ കോൺഗ്രസ് കൗൺസിലർ. 16 കുടുംബങ്ങൾക് അനുവദിച്ച കിറ്റ് കൗൺസിലർ വിദ്യ ബാലകൃഷ്ണൻ 60 വീടുകൾക്കായി വീതിച്ചു നൽകി. സർക്കാർ സഹായം ലഭിച്ചില്ലെന്ന പേരിൽ വ്യാജ പ്രചാരണം നടത്തിയ കൗൺസിലർക്കെതിരെ പ്രതിഷേധം ശക്തം. പ്രളയത്തിന്റെ പേരിൽ കൗൺസിലർ രാഷ്ട്രീയ നാടകം കളിച്ചെന്ന ആരോപണവുമായി വില്ലേജ് ഓഫീസറും രംഗത്ത്‌.

കോഴിക്കോട് ചേവായൂർ വില്ലേജ് 21 വാർഡ് കൗൺസിലർ വിദ്യ ബാലകൃഷ്ണനാണ് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി വില്ലേജ് ഓഫിസിൽ നിന്ന് നൽകിയ കിറ്റുകൾ. വിതരണം ചെയ്തത്. ആഗസ്റ്റ് 12 ന്
അടിയന്തര സഹായമായി അനുവദിച്ച കിറ്റുകളാണ് 2 ആഴ്ചയ്ക്ക് ശേഷം വിതരണം ചെയ്തത്. 16 കുടുംബങ്ങൾക് അനുവദിച്ച കിറ്റ് ആണ് 60 വീടുകൾക്കായി കോൺഗ്രസ് കൗൺസിലർ വീതിച്ചു നൽകിയത്. ഇതോടെ
ബിസ്ക്കറ്റ് പാക്കറ്റില് നിന്ന് പൊട്ടിച്ചു ഒരു വീട്ടിൽ ഒന്നെന്ന നിലയിൽ. സോപ്പ്‌ പോലും മുറിച്ചു വിതരണം ചെയ്തു.

പ്രളയത്തിൽ ഏറ്റുവും കൂടുതൽ ദുരിതം അനുഭവിച്ചവർക്കായി വിതരണം ചെയ്യാൻ നൽകിയ സാധനങ്ങൾ ആണ് ആർക്കും ഇല്ലാത്ത രീതിയിൽ കളഞ്ഞു കുളിച്ചത്. വില്ലേജ് ഓഫീസിൽ നിന്ന് നൽകിയ അവശ്യ വസ്തുക്കൾ ദുരിത ബാധിതർക് കൃത്യമായി എത്തിക്കാതെ കൗൺസിലർ രാഷ്ട്രീയ നാടകം കളിച്ചെന്ന വില്ലേജ് ഓഫീസർ വ്യക്തമാക്കി.

വീട് വിട്ട് മാറി നിൽക്കേണ്ടി വന്നവർക്കു നൽകിയ ഒരു നേരത്തെ ആഹാരം വെച്ചു രാഷ്ട്രീയ നാടകം കളിച്ച കൗൺസിലർ വിദ്യ ബാലകൃഷ്ണനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

പ്രളയത്തിൽ അകപെട്ടവർക് വേണ്ടി രാത്രിയും പകലും ഇല്ലാതെ പ്രയത്നിച്ച ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടന പ്രവർത്തകരെ പോലും ഈ കോൺഗ്രസ് കൗൺസിലർ അപമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here