കശ്മീരില്‍ അതിഭീകരമായ അന്തരീക്ഷം; കേന്ദ്ര വാദങ്ങള്‍ പച്ചക്കള്ളം: 7000ത്തിലധികം ചെറുപ്പക്കാര്‍ തടങ്കലില്‍; കടകള്‍ തുറക്കുന്നില്ല, ജീവന്‍ രക്ഷാമരുന്നുകള്‍ തീര്‍ന്നു; ശ്രീനഗറില്‍ എത്തിയ കൈരളി വാര്‍ത്താ സംഘം കണ്ടത്

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം താഴ്‌വാരയില്‍ സമാധാനപരമായ അന്തരീക്ഷമെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം. ശ്രീനഗറില്‍ എത്തിയ കൈരളി വാര്‍ത്താ സംഘം കണ്ടത് അതി ഭീകരമായ അന്തരീക്ഷം.

ഹര്‍ത്താലോ ബന്ദോ അല്ല, കഴിഞ്ഞ 25 ദിവസങ്ങളായി ആയി കശ്മീരിലെ അവസ്ഥ ഇതാണ്. പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഇവിടെ കടകള്‍ എല്ലാം അടച്ചിട്ടിരിക്കുന്നു. ജനജീവിതം ആകെ ദുഷ്‌കരമായ സാഹചര്യം. സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട അവസ്ഥയാണെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു.

പ്രതിഷേധിക്കാന്‍ പോലും ഇവര്‍ക്ക് അനുവാദം ഇല്ല. സര്‍ക്കാര്‍ പറയുന്നത് പോലെ സമാധാനപരമായ സാഹചര്യം ആണെങ്കില്‍ എന്തിനാണ് ഇത്രത്തോളം നിയന്ത്രണങ്ങള്‍ എന്നാണ് നാട്ടുകാരുടെ ചോദ്യം. ഫോണും ഇന്റര്‍നെറ്റും എന്തിനാണ് റദ്ദാക്കിയൊരിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. ആരുമായും ബന്ധപ്പെടാന്‍ കഴിയുന്നില്ല.

വീട്ടില്‍ നിന്ന് ഒരാള്‍ പുറത്തു പോയാല്‍ പിന്നെ എന്തുസംഭവിച്ചു എന്നുപോലും അറിയാന്‍ കഴിയില്ല.

ശ്രീനഗറില്‍ നിന്ന് മാത്രം 7000ത്തില്‍ അധികം ചെറുപ്പാക്കാരെയാണ് കരുതല്‍തടങ്കളില്‍ വെച്ചിരിക്കുന്നത്. ഇവര്‍ എവിടെയാണെന്ന് പോലും അറിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കശ്മീര്‍ ഇതുവരെ കാണാത്ത തരത്തില്‍ ഉള്ള സൈനിക വ്യന്യാസങ്ങളും നിയന്ത്രണങ്ങളുമാണ് നിലവില്‍.

സ്‌കൂളുകള്‍ തുറന്നെന്ന് സര്‍ക്കാര്‍ പറയുന്നെങ്കിലും ഭയം കാരണം കുട്ടികളോ ആദ്യാപകരോ സ്‌കൂളികളില്‍ പോകുന്നില്ല. പബ്ലിക് ട്രാസ്‌പോര്‍റ്റേഷന്‍ നിര്‍ത്തിവെച്ചിരിക്കുന്നു.

സ്വന്തമായി വാഹനം ഉള്ളവര്‍ക്ക് മാത്രമാണ് പുറത്തേക്ക് പോകാനും കഴിയുക. പുറത്തു പോകണമെങ്കില്‍ തന്നെ കയ്യില്‍ എല്ലാ രേഖകളും ട്രാവലിംഗ് പാസ്സായി കൊണ്ടനടക്കണം. പാതിരാത്രിയില്‍ പോലും വീടുകളില്‍ റൈഡ് നടക്കും. വീട്ടില്‍ പോലും സ്വസ്ഥമായി കഴിയാന്‍ പറ്റാത്തതില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

ആഹാരസാധനങ്ങള്‍ പോലും കിട്ടാത്ത സാഹചര്യമാണ് പല ഗ്രാമങ്ങളിലും. ഇത്രത്തോളം ഭീകരാന്തരീക്ഷമാണ് കശ്മീരില്‍ ഉള്ളത്. അതോടൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവും പുകയുന്നു. ഇവിടെ ഉള്ള ഓരോ ആള്‍ക്കാരും അതിജീവനത്തിനുള്ള ശക്തമായ സമരത്തില്‍ ആണെന്ന് ഇവര്‍ തന്നെ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News