കോഴിക്കോട് യുവതിയോടൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്ത യുവാവ് മരിച്ച നിലയില്‍

കോഴിക്കോട് കൊട്ടാരം റോഡിലെ ഫ്‌ലാറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

കക്കോടി കിരാലൂര്‍മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപിനെ ഇന്നലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവാവ് അന്യ മതസ്ഥയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നും നേരത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രണ്‍ദീപിനെ മര്‍ദ്ദിച്ചിരുന്നു എന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ജിം ട്രെയിനറായ രണദീപ് ഫേസ് ബുക്ക് വഴിയാണ് പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്, ഏറെ നാളായി പ്രണയത്തിലായിരുന്ന ഇവര്‍ വ്യാഴാഴ്ച രാവിലെയാണ് കോഴിക്കോട് കൊട്ടാരം റോഡിലെ ജവഹര്‍ അപ്പാര്‍ട്ട്‌മെന്റില്‍ രണ്‍ദീപും പെണ്‍കുട്ടിയും മുറിയെടുത്ത്.

സ്വകാര്യ ആശുപത്രി രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് നല്‍കുന്ന ഫ്‌ലാറ്റിലാണ് ഇവര്‍ മുറിയെടുത്തത്. പെണ്‍കുട്ടിയുമായി ഇവിടെ എത്തിയ കാര്യം കൂട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു.

ഇന്നലെ വിവാഹം നടത്തുന്ന കാര്യത്തില്‍ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് യുവാവ് ആത്മഹത്യാ പ്രവണത കാണിക്കുകയും ചെയ്ത കാര്യം പെണ്‍കുട്ടിയാണ് ചേവായൂര്‍ പൊലിസ് സ്റ്റേഷനില്‍ എത്തി അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു

എന്നാല്‍ യുവാവ് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുമ്പ് രണ്‍ദീപിനെ മര്‍ദ്ദിച്ചിരുന്നു എന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ആണ് ബന്ധുക്കള്‍ പറയുന്നത്

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News