വീണ്ടും ബീഫ് നിരോധനവുമായി ബിജെപി; ഇത്തവണത്തെ ഇര ഈ സംസ്ഥാനം

കര്‍ണാടകത്തില്‍ പുതിയതായി അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് ബീഫ് നിരോധനം നടപ്പിലാക്കാനൊരുങ്ങുന്നു.

ഇത് നടപ്പാകുകയാണെങ്കില്‍ ദക്ഷിണേന്ത്യയില്‍ ബീഫ് നിരോധനം നിലവില്‍ വരുന്ന ഏക സംസ്ഥാനമായി മാറും കര്‍ണാടകം.

2010ല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് അവഗണിച്ചാണ് അന്നത്തെ ബി.ജെ.പി.സര്‍ക്കാര്‍ ഗോവധ നിരോധനബില്‍ കൊണ്ടുവന്നത്.

ബീഫ് കൈവശംവെക്കുന്നതും കന്നുകാലി കശാപ്പും നിരോധിക്കുന്നതായിരുന്നു ബില്‍.

ബീഫ് കൈവശംവെച്ചാല്‍ 50,000 മുതല്‍ ഒരുലക്ഷംവരെ രൂപ പിഴയും കൂടാതെ തടവുമായിരുന്നു ബില്ലിലെ വ്യവസ്ഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News