ഒന്നരവയസുകാരിയുടെ മരണം; മോഹനന്‍ വൈദ്യര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്

അശാസ്ത്രീയ ചികിത്സ നടത്തി ഒന്നരവയസ്സായ കുട്ടി മരണപ്പെട്ട സംഭവത്തില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.

ജനിതക സംബന്ധമായ രോഗവുമായി എത്തിയ കുട്ടി മരണമടഞ്ഞ സംഭവത്തിലാണ് മോഹനന്‍ വൈദ്യര്‍ക്കെതിരെ മാരാരിക്കുളം പോലിസ് മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തത്.

പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികില്‍സയിലായിരുന്ന കുഞ്ഞ് അശാസ്ത്രീയ ചികില്‍സാരീതി കാരണമാണ് മരണപ്പെട്ടതെന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പീഡിയാട്രിക് റസിഡന്റ് ഡോ. വിപിന്‍ കളത്തില്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News