പാലായില്‍ ‘ചെങ്ങന്നൂര്‍’ ആവര്‍ത്തിക്കും; ആശങ്ക യുഡിഎഫ് ഉപസമിതിയെ അറിയിച്ച് ജോസ് കെ മാണി വിഭാഗം

കോട്ടയം: പിജെ ജോസഫിന്റെ വെല്ലുവിളികള്‍ പാലായിലെ യുഡിഎഫ് അനുകൂല അന്തരീക്ഷത്തെ അട്ടിമറിച്ചെന്ന് ജോസ് കെ മാണി വിഭാഗം.

പാലായില്‍ ‘ചെങ്ങന്നൂര്‍’ ആവര്‍ത്തിക്കുമെന്ന ആശങ്ക യുഡിഎഫ് ഉപസമിതിയെ അറിയിച്ച് ജോസ് കെ മാണി വിഭാഗം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അനിശ്ചിതത്വവും ചിഹ്ന തര്‍ക്കവും തിരിച്ചടി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അനിശ്ചിതത്വവും പി ജെ ജോസഫിന്റെ വെല്ലുവിളിയും രൂപപ്പെടുത്തിയ നിലവിലെ സാഹചര്യങ്ങള്‍ യു ഡി എഫിന് അനുകൂലമാകാനിടയില്ല. പാലാ ഉപതെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ ആവര്‍ത്തിക്കുന്നതിന് ഇത് വഴിയൊരുക്കുമോയെന്ന ആശങ്ക ജോസ് കെ മാണി വിഭാഗത്തിനുണ്ട്.

ഈ ആശങ്ക യു ഡി എഫ് ഉപസമിതിയെ അറിയിച്ച ജോസ് കെ മാണി വിഭാഗം പരിഹാരമാര്‍ഗവും മുന്നോട്ടുവച്ചു. മണ്ഡലത്തിലെ പ്രമുഖ സമുദായ – സഭാ നേതാക്കളെ യു ഡി എഫ് സംസ്ഥാന നേതൃത്വം നേരില്‍ കാണണം. കമ്മ്യൂണിസ്റ്റ് വിരുദ്ധതയിലൂന്നിയുള്ള പ്രചരണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും അവര്‍ ഉപസമിതിയില്‍ ആവശ്യപ്പെട്ടു.

നിഷയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കില്ലെന്ന ജോസഫിന്റെ പിടിവാശി പ്രചരണത്തെ തകിടം മറിച്ചു. രണ്ടില ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥി മത്സരിക്കണമെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. രണ്ടുദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News