പാലായില്‍ നിഷാ ജോസ് കെ മണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പി ജെ ജോസഫ് വിഭാഗം

പാലായില്‍ നിഷാ ജോസ് കെ മണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പി ജെ ജോസഫ് വിഭാഗം. പാര്‍ട്ടി അംഗമല്ലാത്തവരെ മല്‍സരിപ്പിക്കരുതെന്ന് തൊടുപുഴയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടു.

പാലായിലെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള യുഡിഎഫ് ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ജോസഫ് വിഭാഗം നിലപാട് കടുപ്പിക്കുകയാണ്. നിഷാ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കത്തിന് പിജെ ജോസഫ് കടിഞ്ഞാണിട്ടു. പൊതു സ്വീകാര്യന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് പിജെ ജോസഫ് ആവര്‍ത്തിച്ചു.

പാര്‍ട്ടി അംഗമല്ലാത്ത നിഷയെ മല്‍സരിപ്പിക്കരുതെന്ന് കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പില്‍ പ്രതികരിച്ചു.
പിജെ ജോസഫിനെ ജോസ് കെ മാണി വിഭാഗം അംഗീകരിച്ചാല്‍ മത്രമേ പാര്‍ട്ടി ചിഹ്നം നല്‍കേണ്ടതുള്ളൂവെന്ന് തൊടുപുഴയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ധാരണയായിട്ടുണ്ട്.

ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പിജെ ജോസഫിനെ ജോസ് കെ മാണി വിഭാഗം അംഗീകരിക്കുമോയെന്ന് കണ്ടറിയണം. വെല്ലുവിളികള്‍ക്കൊടുവില്‍ പലപ്പോഴും കീഴടങ്ങുന്നതാണ് ജോസഫിന്റെ രീതി. ഇത്തവണയെങ്കിലും അതിനൊരു മാറ്റമുണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News