പ്രണയിച്ച് വിവാഹം; മദ്യത്തിനും കഞ്ചാവിനും അടിമ; ഒടുവില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

കഞ്ചാവ് ലഹരിയില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി കറുകച്ചാലിലാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയാണ് സുബിന്‍ എന്ന മനീഷ്. ഭാര്യ അശ്വതി യുമായി വഴക്കുണ്ടാക്കുകയും തല ഭിത്തിയില്‍ ഇടിപ്പിച്ചും വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. രണ്ടു വര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. തുടര്‍ന്ന് ചിങ്ങവനത്തായിരുന്നു താമസം. അശ്വതിയെ ഇയാള്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായി അയല്‍വാസികള്‍. സംഭവദിവസം രാത്രി 11.30-ഓടെ ഇയാള്‍ അശ്വതിയെ ഉപദ്രവിച്ചു. ഇയാള്‍ സ്ഥിരമായി മദ്യത്തിനും കഞ്ചാവിനും അടിമയാണ്.

പല തവണ ഭിത്തിയില്‍ ഇടിപ്പിച്ച ശേഷം വിറകു കൊള്ളി കൊണ്ട് തലയ്ക്കടിച്ചു. ബോധം നഷ്ടപ്പെട്ട അശ്വതിയെ കുളിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി. തലയില്‍ വെള്ളമൊഴിച്ചു. ബഹളം കേട്ട അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്.പോലീസിനെ കണ്ട് സുബിന്‍ അക്രമാസക്തനായി. ജീപ്പിന്റെ പിന്‍ഭാഗത്തെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്തു. ബലം പ്രയോഗിച്ചായിരുന്നു ജീപ്പില്‍ കയറ്റിയത്. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അശ്വതി ഇന്നലെ രാവിലെ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News