അസം: 19 ലക്ഷത്തിലധികം പേര്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത്; ജനം ആശങ്കയില്‍

അസം പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചു. 19,06,657 പേര്‍ പട്ടികയില്‍ നിന്നും പുറത്ത്.പൗരത്വം തെളിയിക്കാന്‍ നിയമപരമായ എല്ലാ അവസരവും ഇവര്‍ക്ക് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍.അന്തിമ പട്ടികയില്‍ വരാത്ത പൗരന്മാരെ പരദേശികളായി ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ .ഫോറിനേഴ്‌സ് ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം എല്ലാവര്‍ക്കുമുണ്ടായിരിക്കും.120 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാവുന്നതാണ്.

തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി കുറഞ്ഞത് 1000 ട്രിബ്യൂണലുകള്‍ സ്ഥാപിക്കും. നിലവില്‍ 100 ട്രിബ്യൂണലുകള്‍ മാത്രമാണുള്ളത്. സെപ്തംബര്‍ ആദ്യവാരത്തോടെ നൂറെണ്ണം കൂടി നിലവില്‍ വരും. ട്രിബ്യൂണല്‍ തീരുമാനത്തില്‍ പരാതിയുള്ളവര്‍ക്ക് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാം. എല്ലാ നിയമസാധ്യതകളും ലഭ്യമാക്കിയതിനു ശേഷം മാത്രമേ ഇവരെ ജയിലിലടയ്ക്കുന്നതിലേക്ക് എത്തിച്ചേരൂവെന്ന് കേന്ദ്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News