എന്താണ് 19 ലക്ഷം പേരെ തെരുവിലാക്കിയ അസം പൗരത്വ രജിസ്റ്റര്‍?

19 ലക്ഷം ജനങ്ങളുടെ ജീവിതത്തില്‍ അനിശ്ചിതത്വം നിറച്ച് അസമില്‍ പൗരത്വ രജിസ്റ്റര്‍ പട്ടിക പുറത്തിറങ്ങി. ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയനും,് അസം ഗണ പരിഷത് ആയി മാറിയ ഓള്‍ അസം ഗണ സംഗ്രാം പരിഷത്തുമായിരുന്നു ഇതിന്റെ മുന്‍നിരയില്‍. അസം ഗണ പരിഷത്ത് ഇന്ന് സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ സഖ്യകക്ഷിയാണ്.

1985-ലാണ് പ്രക്ഷോഭത്തിന് ഒരറുതി വരുന്നത്. 1951 മുതല്‍ 61 വരെ അസമില്‍ എത്തിയവര്‍ക്ക് വോട്ടിങ് അവകാശം ഉള്‍പ്പെടെ പൂര്‍ണ പൗരത്വം നല്‍കാന്‍ തീരുമാനമായി. 61 മുതല്‍ 71 വരെയുള്ളവര്‍ക്ക് 10 വര്‍ഷത്തേക്ക് വോട്ടിംഗ് അവകാശം ഇല്ലാതെ പൗരത്വവും നല്‍കാന്‍ തീരുമാനമായി. എന്നാല്‍ 71-നു ശേഷം കുടിയേറിയവരെ തിരികെ അയയ്ക്കാനുമായിരുന്നു ഉടമ്പടി.

ഇതിനായാണ് പൗരത്വ രജിസ്റ്റര്‍ കൊണ്ടുവന്നത്.ബംഗ്ലാദേശ് രൂപീകരണ സമയത്ത് പാക്കിസ്ഥാന്‍ അതിക്രമങ്ങളെ തുടര്‍ന്ന് ഇന്ത്യയിലെത്തിയവരും, രൂപീകരണത്തിന് ശേഷം തൊഴിലും മറ്റും തേടിയെത്തിയവരും ഇപ്പോഴും എത്തുന്നവരുമെല്ലാമാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News