റെക്കോര്‍ഡ് കളക്ഷനുമായി ‘സാഹോ’; ആദ്യ ദിനം തന്നെ 100കോടി ക്ലബില്‍

ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന ബഹുഭാഷാചിത്രമായ ‘സഹോ’യ്ക്കു കേരളത്തില്‍ വന്‍വരവേല്‍പ്പ്. എല്ലാ റിലീസ് കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

യുവ സംവിധായകന്‍ സുജിത്തിന്റെ സംവിധാന മികവില്‍ പ്രേക്ഷകര്‍ക്ക് മികച്ച ഒരു ആക്ഷന്‍ ദൃശ്യ വിസ്മയമായി മാറുകയാണ് സാഹോ. കൂടാതെ ബോക്‌സ് ഓഫീസിലും ആദ്യ ദിനം തന്നെ ചിത്രം റെക്കോര്‍ഡ് കുറിച്ചു. ആദ്യ ദിനം ആഗോള ബോക്‌സ് ഓഫീസില്‍ 131 കോടി രൂപയാണ് സാഹോ കരസ്ഥമാക്കിയത്.

ഹിന്ദിയില്‍ നിന്നും മാത്രം 24.40കോടി രൂപ നേടി. സല്‍മാന്‍ ഖാന്റെ ഭാരത് , അക്ഷയ് കുമാറിന്റെ മിഷന്‍ മംഗള്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍ നേടുന്ന ചിത്രമായി സാഹോ റെക്കോര്‍ഡിട്ടു. കേരളത്തില്‍ നിന്നും ആദ്യ ദിനം 1.2കോടിയോളം രൂപ സാഹോ നേടി.

പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് സാഹോയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ഗിബ്രാന്‍ പശ്ചാത്തല സംഗീതവും, ഛായാഗ്രഹണം ആര്‍. മഥിയും, എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ മലയാള താരങ്ങളായ ലാലും ദേവനും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, മന്ദിര ബേദി, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ ആര്‍.ഡി. ഇല്യുമിനേഷന്‍ ആണ് സാഹോ കേരളത്തില്‍ വിതരണം നിര്‍വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News