കൊല്ലം പെരുമണ്‍ എഞ്ചിനിയറിങ് കോളേജില്‍ എസ്എഫ്‌ഐക്ക് മിന്നും ജയം. കഴിഞ്ഞ വര്‍ഷം 26 സീറ്റ് മാത്രം നേടിയ എസ്.എഫ്.ഐക്ക് ഇത്തവണ മികച്ച മുന്നേറ്റമാണ്. ആകെ 47 സീറ്റില്‍ എസ്എഫ്‌ഐ നേടിയത് 37 സീറ്റുകള്‍. 11 സീറ്റ് അധികം നേടിയാണ് യൂണിയന്‍ പിടിച്ചെടുത്തത്.

ആകെ 47 സീറ്റില്‍ എസ്എഫ്‌ഐ 37, കെഎസ്യു മൂന്ന്, എബിവിപി അഞ്ച്, ഇടത് സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെ സീറ്റുകള്‍ നേടി. തെരഞ്ഞെടുപ്പില്‍ എബിവിപി തകര്‍ന്നടിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 16 സീറ്റുണ്ടായിരുന്ന എബിവിപിക്ക ഇക്കുറി 5 ല്‍ ഒതുങ്ങി. ശക്തമായ പിന്തുണയാണ് വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐക്ക് നല്‍കിയത്. കെ.എസ്.യു എബിവിപി അവിശുദ്ധ കൂട്ടുകെട്ടിനും വിദ്യാര്‍ത്ഥികള്‍ തിരിച്ചടി നല്‍കി.

ചെയര്‍മാന്‍: അജയ് ജേക്കബ്, വൈസ് ചെയര്‍മാന്‍: ആര്യ വി, ജനററല്‍ സെക്രട്ടറി: കീര്‍ത്തി റ്റി, ജോയിന്റ് സെക്രട്ടറി: ജെറിന്‍ ബാബു, യു.യു.സി: കെ.കെ.മാത്യു, മാഗസിന്‍ എഡിറ്റര്‍: രാഹുല്‍ ആര്‍, സ്‌പോര്‍ട്ടസ്: ക്യാപ്റ്റന്‍ അക്ഷൈ.ആര്‍, ആര്‍ട്ടസ് ക്ലബ് സെക്രട്ടറി: അമല്‍.ആര്‍, വിമണ്‍സ് ജ്യൂബി.എ.എം, അസിസ്റ്റന്‍സ് ആര്‍ട്ട്‌സ്: അജയ് പി നായര്‍, അസിസ്റ്റന്റ് സ്‌പോര്‍ട്ട്‌സ്: സിദ്ദാര്‍ത്ഥ് സുരേഷ്.