കശ്മീര്‍; മാധ്യമപ്രവര്‍ത്തകര്‍ക്ക് കർശന നിയന്ത്രണങ്ങൾ; പരിമിതമായ സൗകര്യങ്ങൾ

കശ്മീരിൽ മധ്യമപ്രവർത്തനത്തിനുള്ളത് കർശന നിയന്ത്രണങ്ങൾ. പ്രതിഷേധങ്ങൾക്കൊടുവിൽ മാധ്യമപ്രവർത്തകർക്ക് ശ്രീനഗറിൽ മീഡിയ സെൽ തുറന്നെങ്കിലും ഇവർക്ക് നൽകിയിരിക്കുന്നത് ഏറെ പരിമിതമായ സൗകര്യങ്ങൾ മാത്രം. ഒരു ഫോണും 4 കംപ്യൂട്ടറുകളുമാണ് 300ഓളം മാധ്യമപ്രവർത്തകർക്ക് നൽകിയിട്ടുള്ളത്. സ്വതന്ത്രമായ മാധ്യമപ്രവർത്തനം നടത്താൻ കഴിയില്ലെന്നും കർശന നിരീക്ഷണം ഉണ്ടെന്നും ഓരോ മാധ്യമപ്രവർത്തകനും സാക്ഷ്യപ്പെടുത്തുന്നു.

കശ്മീരിൽ 300ഓളം മാധ്യമങ്ങൾക്ക് പ്രവർത്തിക്കാൻ ആകെയുള്ളത് ശ്രീനഗറിലെ ഒരു മീഡിയ സെൽ മാത്രം. പത്ര മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും പ്രവർത്തിക്കുന്നത് ഈ മീഡിയ സെല്ലിൽ തന്നെ. എന്നാൽ സ്വതന്ത്രമായ ഒരു മാധ്യമപ്രവർത്തനം ഇവിടെ സാധ്യമല്ല എന്നുള്ളതാണ് യാഥാർഥ്യം. ഇന്റർനെറ്റും ഫോണും കാശ്‌മീരിൽ റദ്ദാക്കിയതിനാൽ മാധ്യമപ്രവർത്തകർക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. പ്രതിഷേധങ്ങൾക്കൊടുവിലാണ് മീഡിയ സെൽ തുറക്കുന്നത്. എന്നാൽ 300ഓളം മദ്യമങ്ങൾക്കായി നൽകിയിട്ടുള്ളത് ആകെ 4 കമ്പ്യൂട്ടറുകളും ഒരു ഫോണും മാത്രം.

ക്യുവിൽ നിന്ന് ഒരോ മാധ്യമപ്രവർത്തകനും അവരുടെ ഊഴം വരുമ്പോഴാണ് കമ്പ്യൂട്ടർ ഉപയോഗിക്കുക. ആകെ ലഭിക്കുന്നത് 10 മിനിറ്റ് മാത്രം. ഫോൺ വിളിക്കുന്ന കാര്യത്തിലും അവസ്‌ഥ ഇത് തന്നെ. നെറ്റിന്റെ കാര്യമെങ്കിൽ പലപ്പോഴും കിട്ടാറില്ല, കിട്ടിയാൽ തന്നെ സ്പീഡും കാണില്ല. ഇത്തരം ഒരു സാഹചര്യത്തിൽ പ്രവർത്തിക്കുമ്പോഴും ഇവർക്ക് മുകളിൽ നിയന്ത്രണങ്ങൾ ഏറെയുണ്ട്. കശ്മീരിന്റെ സത്യാവസ്ഥയെ കുറിച് എഴുവൻ കഴിയില്ലെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ അടക്കമുള്ളവർ പറയുന്നു. അത്തരം ശ്രമങ്ങൾ അവരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായാൽ തടവിലക്കപ്പെട്ടേക്കാം എന്ന ഭയം ഇവിടെയുള്ള ഓരോ മാധ്യമപ്രവർത്തകനും ഉണ്ട്.

കശ്മീർ നറേറ്ററിന്റെ അസിസ്റ്റന്റ് എഡിറ്റർ ആയ ആസിഫ് സുൽത്താനെ അടക്കം തടവിലാക്കിയ അനുഭവം അവർക്ക് മുന്നിൽ ഉള്ളതിനാൽ തന്നെയാണ് ഈ ഭയവും.മീഡിയ സെല്ലിൽ മാധ്യമപ്രവർത്തകരെ നിരീക്ഷിക്കുന്നുമുണ്ട്.ഇത്തരം നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന് കാശ്മീരിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടു വരാൻ എന്തെങ്കിലും വഴികൾ ഉണ്ടോ എന്ന് തേടുന്നുണ്ട് കാശ്മീരിലെ ഓരോ മാധ്യമ പ്രവർത്തകനും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News