
പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ക്ക് ഇന്നു തുടക്കമാവും. തലപ്പുലത്താണ് ആദ്യ കണ്‍വെന്‍ഷന്‍. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ബുധനാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രചരണ രംഗത്ത് ഏറെ മുന്നേറിയ ഇടതുപക്ഷ മുന്നണിയുടെ പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കമാവും. വൈകീട്ട് നാലുമണിയ്ക്ക് തലപ്പുലത്താണ് ആദ്യകണ്‍വെന്‍ഷന്‍. കടനാട്, ഭരണങ്ങാനം, തലനാട്, കൊഴുവനാല്‍ പഞ്ചായത്തുകളിലെ കണ്‍വെന്‍ഷനുകള്‍ തിങ്കളാഴ്ചയും പാലാ മുനിസിപ്പാലിറ്റി, മീനച്ചില്‍, എലിക്കുളം, മുത്തേലി, കരൂര്‍, രാമപുരം, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലെ കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ചയും പൂര്‍ത്തിയാവും.
ഈ മാസം നാലിന് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ പാലാ പുഴക്കര മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ 176 ബൂത്തുകളിലും കമ്മിറ്റികള്‍ രൂപീകരിച്ച് പ്രചരണത്തിലെ മേല്‍ക്കൈ തിരഞ്ഞെടുപ്പുഫലത്തിലും നേടാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here