സഹകരണ ബാങ്കില്‍ നിന്ന് അനധികൃതമായി പിരിച്ചുവിട്ടു; നഷ്ടപരിഹാരത്തുകക്കായി നിയമപോരാട്ടം നടത്തി മുന്‍ ജീവനക്കാരന്‍

സഹകരണ ബാങ്കില്‍ നിന്ന് അനധികൃതമായി പിരിച്ചുവിട്ടുവെന്ന് കോടതി കണ്ടെത്തിയ മുന്‍ ജീവനക്കാരന്‍ നഷ്ടപരിഹാരത്തുകക്കായി നിയമപോരാട്ടം തുടരുന്നു. എറണാകുളം കി‍ഴക്കമ്പലം സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്ന എം എന്‍ ചന്ദ്രനാണ് ബാങ്കില്‍ നിന്ന് 1.4 കോടി രൂപ നഷ്ടപരിഹാരം തേടി ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.21 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ചന്ദ്രനെ പിരിച്ചുവിട്ട നടപടി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നത്.ഇക്കാലയളവില്‍ തനിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ ബാങ്കിനോട് നല്‍കാന്‍ ആ‍വശ്യപ്പെട്ടിരുന്നു.എന്നാല്‍ ബാങ്ക് അനുകൂല നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് നിയമപോരാട്ടം തുടരാന്‍ ചന്ദ്രന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസ്സ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള കി‍ഴക്കമ്പലം സര്‍വ്വീസ് സഹകരണ ബാങ്കില്‍ 1978 ലാണ് ചന്ദ്രന്‍ ജോലിയില്‍ പ്രവേശിക്കുന്നത്.ഇതിനിടെ ബാങ്കില്‍ നടക്കുന്ന അനധികൃത നിയമനങ്ങള്‍ക്കെതിരെ ചന്ദ്രന്‍ സര്‍ക്കാരില്‍ പരാതി നല്‍കി.ഇതാണ് ബാങ്കിനെ ചൊടിപ്പിച്ചതെന്നും പിന്നീട് തന്നെ പിരിച്ചുവിടുകയുമായിരുന്നുവെന്ന് ചന്ദ്രന്‍ പറഞ്ഞു.തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ചന്ദ്രനെ പിരിച്ചുവിട്ട നടപടി നിയമപരമല്ലെന്നും ജോലിയില്‍ തിരിച്ചെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പക്ഷേ അപ്പോ‍ഴേക്കും വിരമിക്കല്‍ പ്രായമായതിനാല്‍ ജോലിയില്‍ പ്രവേശിക്കാനായില്ല.ഇതെ തുടര്‍ന്ന് ഇത്രയും കാലത്തെ ശമ്പളവും റിട്ടയര്‍മെന്‍റ് ആനുകൂല്യത്തിനും തനിക്ക് അര്‍ഹതയുണ്ടെന്നും ഈയിനത്തില്‍ 1.4 കോടി രൂപ തനിക്ക് നല്‍കണമെന്നുമാവശ്യപ്പെട്ട് ചന്ദ്രന്‍ ബാങ്കിന് കത്ത് നല്‍കിയെങ്കിലും ഫലമുണ്ടായില്ല.ഇതെ തുടര്‍ന്നാണ് സഹകരണ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചതെന്ന് ചന്ദ്രന്‍ പറഞ്ഞു. ബാങ്കില്‍ അനധികൃത നിയമനങ്ങള്‍ ഇപ്പോ‍ഴും തുടരുകയാണെന്നും ഇതിനെതിരെ താന്‍ വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ചന്ദ്രന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News