ഓണത്തെ വരവേല്‍ക്കാന്‍ കണ്ണൂര്‍ ഒരുങ്ങി; നൂറ് മേനി വിളവെടുത്ത് ‘ഒരു കൊട്ട പൂവ്’ പദ്ധതി

ഓണത്തിന് പൂക്കളമൊരുക്കാൻ പൂക്കൃഷി നടത്തി നൂറ് മേനി വിളവെടുക്കാൻ ഒരുങ്ങുകയാണ് കണ്ണൂർ ജില്ലയിലെ അൻപതിലധികം പഞ്ചായത്തുകൾ. ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതിയാണ് വിജയം കണ്ടത്.ഓണത്തിന് ഇതര സംസ്ഥാന പൂക്കളെ ആശ്രയിക്കുന്ന സ്ഥിതിക്ക് മാറ്റം വരുന്നതോടൊപ്പം കർഷക കൂട്ടായ്മയ്മകൾക്ക് മികച്ച വരുമാനവുമാണ് ഇത് വഴി ലഭിക്കുന്നത്.

ഓണപ്പൂക്കളം ഒരുക്കാൻ മറു നാടൻ പൂക്കളെ ആശ്രയിക്കുന്നവരാണ് മലയാളികൾ.എന്നാൽ ഇത്തവണ ഈ പതിവ് തെറ്റിക്കുകയാണ് കണ്ണൂർ ജില്ലയിലെ അൻപതിലധികം പഞ്ചായത്തുകൾ. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതി പ്രകാരം പൂക്കൃഷി നടത്തി വിജയം കൊയ്തിരിക്കുകയാണ് ഇരുന്നൂറോളം കാർഷിക ഗ്രൂപ്പുകൾ. രണ്ടാം വർഷമാണ് പൂക്കൃഷിയിൽ കണ്ണൂർ ജില്ല വിജയഗാഥ രചിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു.

പൂക്കൃഷി പ്രോത്സാഹിപ്പിക്കാൻ രണ്ട് ലക്ഷം ചെണ്ടുമല്ലി തൈകൾ കൃഷി ഭവൻ വഴി എഴുപത്തിയഞ്ച ശതമാനം സബ്സിഡിയിൽ വിതരണം ചെയ്തു.പത്ത് ലക്ഷം രൂപയാണ് ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് നീക്കിവച്ചത്.അടുത്ത വർഷം കൂടുതൽ സ്ഥലങ്ങളിൽ പൂക്കൃഷി വ്യാപിപ്പിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here