രാജ്യത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥ ആശങ്കാവഹമാണെന്ന് മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ് . അവസാന പാദത്തിലെ ജിഡിപി വളർച്ചാനിരക്ക് 5% ആണ് എന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

ഇതിലും മികച്ചരീതിയിലുള്ള സാമ്പത്തിക വളർച്ച കൈവരിക്കാൻ ഇന്ത്യക്ക് കഴിയുമായിരുന്നു.

പക്ഷെ മോദി ഗവണ്മെന്റ് മിക്കവാറും മേഖലകളിൽ സ്വീകരിച്ചിട്ടുള്ള തെറ്റായ നടപടികളാണ് ഈ അവസ്ഥക്ക് കാരണമെന്നും മൻമോഹൻസിങ് വിമർശിച്ചു.