പുതിയ 500ന്റെ നോട്ടുകള്‍ കൈയിലുള്ളവര്‍ സൂക്ഷിക്കുക; ശ്രദ്ധിച്ചില്ലെങ്കില്‍ കിട്ടുന്നത് എട്ടിന്റെ പണി; ജാഗ്രത !

കള്ളപ്പണത്തിനെതിരെയും, അഴിമതിക്കെതിരെയുമുള്ള പോരാട്ടമെന്ന നിലയ്ക്ക് നോട്ട് അസാധുവാക്കല്‍ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ വന്‍തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

എന്നാല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ഷികറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് നോട്ട് അസാധുവാക്കലിനുശേഷവും കള്ളനോട്ടുകളുടെ പ്രചാരത്തില്‍ കുറവില്ലെന്നാണ്.

ആര്‍ബിഐയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 121 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

അതിനാല്‍ തന്നെ കൈയില്‍ സൂക്ഷിക്കുന്നവര്‍ ശ്രദ്ധിച്ചുവേണം അത് കൈകാര്യം ചെയ്യുവാന്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പുതുതായി രൂപകല്‍പ്പന ചെയ്ത 500 രൂപ നോട്ടുകളുടെ വ്യാജ നോട്ടുകളുടെ എണ്ണം 121 ശതമാനവും 2000 രൂപയുടെ വ്യാജ നോട്ടുകള്‍ 21.9 ശതമാനവും വര്‍ദ്ധിച്ചതായാണ് ആര്‍ബിഐയുടെ റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here