കേരളത്തിന്റെ ഒരുമ രാജ്യത്തിന് മാതൃക; സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ആലപ്പുഴ: ലോകത്തെവിടെയാണെങ്കിലും വള്ളംകളിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം മനസിലേക്കോടിയെത്തുന്നത് കേരളമാണെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 67ാമത് നെഹ്‌റുട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായിരുന്നു അദ്ദേഹം.

ഇത്രവലിയൊരു പ്രളയം ഉണ്ടായിട്ടും അതിശക്തമായി തിരിച്ചുവന്ന് ഇത്തരത്തിലൊരു ജലമേള സംഘടിപ്പിക്കാനായത് കേരളത്തിന്റെ കൂട്ടായ്മ ഒന്നുകൊണ്ടു മാത്രമാണ്.

പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ ഒരുമ രാജ്യത്തിനാകെ മാതൃകയാണ്. കേരളത്തിന്റെ സ്പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഐഎസ്എല്‍ ഫുട്‌ബോളിലൂടെ നേരത്തെ മനസിലായിട്ടുണ്ട്.

നൂറടിയോളം വരുന്ന വള്ളത്തില്‍ നൂറിനടുത്ത് താരങ്ങള്‍ ഐക്യത്തോടെ തുഴയുന്നത് അത്ഭുതത്തോടെയാണ് കാണുന്നത്.

വള്ളംകളിയിലെ ലിംഗസമത്വവും എടുത്തുപറണം. വള്ളംകളിയിലേക്ക് പുരുഷന്മാര്‍ക്ക് പുറമേ സ്ത്രീകളും അധികമായി പങ്കെടുക്കണം. ടീമായി പങ്കെടുക്കുന്ന മത്സരങ്ങള്‍ പരസ്പരധാരണ, പങ്കുവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ വളര്‍ത്തും.

നമ്മുടെ കുടുംബങ്ങളുടെ നട്ടെല്ല് സ്ത്രീകളാണ്. അവര്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നത് സഹായിക്കും.

നമ്മള്‍ സ്വയം തയ്യാറെടുത്ത് കളിയെ സമീപിക്കുക. കളിയുടെ ശരിയായ സ്പിരിറ്റ് നിലനിര്‍ത്തുക. കഠിനമായി പരിശീലിക്കുക, കളിയില്‍ ചതിക്കാതിരിക്കുക, പരാജയപ്പെട്ടാലും വീണ്ടും പോരാടുക. കേരളത്തില്‍ വരുന്നത് എന്നും സന്തോഷമാണ്. എല്ലാവരിലും ഒരുപാട് സ്നേഹം. അത് ഇവിടെനിന്നും ലഭിച്ചിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News