പി വി സാമി സ്മാരക പുരസ്‌ക്കാരം മമ്മൂട്ടിക്ക് സമ്മാനിച്ചു

ഈ വര്‍ഷത്തെ പി വി സാമി സ്മാരക പുരസ്‌ക്കാരം മമ്മൂട്ടിക്ക് സമ്മാനിച്ചു. കോഴിക്കോട് നടന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍നായര്‍ അവാര്‍ഡ് കൈമാറി. അവാര്‍ഡ്ദാന സമ്മേളനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യസമരസേനാനിയും വ്യവസായപ്രമുഖനുമായിരുന്ന പി.വി.സാമിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പി.വി.സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് മമ്മൂട്ടി ഏറ്റുവാങ്ങി.

കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എം.ടി.വാസുദേവന്‍നായര്‍ പുരസ്‌കാരം സമ്മാനിച്ചു. മലയാളത്തിന്റെ കെടാവിളക്കായ മമ്മൂട്ടി തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് എം ടി പറഞ്ഞു.

അവാര്‍ഡ്ദാന സമ്മേളനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. മമ്മൂട്ടിക്കുള്ള പ്രശസ്തി പത്രവും ആരോഗ്യമന്ത്രി കൈമാറി.

ഈ അവാര്‍ഡ് അഭിനയ തികവിനപ്പുറമുള്ള തന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കാണെങ്കില്‍ ആ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതയോടെ മുഴുകാന്‍ പ്രേരിപ്പിക്കുന്നു എന്ന് മമ്മൂട്ടി പറഞ്ഞു.

എം.പി.വീരേന്ദ്രകുമാര്‍ എം.പി. അധ്യക്ഷതവഹിച്ച ചടങ്ങില്‍ വയലാര്‍രവി എം.പി, സത്യന്‍ അന്തിക്കാട്, പി വി ചന്ദ്രന്‍, പി വി ഗംഗാധരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News