സാമ്പത്തിക തകര്‍ച്ചയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് മന്‍മോഹന്‍ സിങ്

രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. മോദി സര്‍ക്കാരിന്റെ നയങ്ങളാണ് സാമ്പത്തിക തകര്‍ച്ചക്ക് കാരണമെന്നും മന്‍മോഹന്‍ സിംഗ് വിമര്‍ശിച്ചു. അതേസമയം രാജ്യത്തു സാമ്പത്തിക മന്ദ്യമില്ലെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചു.

മികച്ചരീതിയില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമായിരുന്ന ഇന്ത്യയ്ക്ക് മോദി സര്‍ക്കാരിന്റെ നയങ്ങളാണ് തിരിച്ചടിയായതെന്ന് വിമര്‍ശിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്തെത്തിയത്.

ജി.ഡി.പി വളര്‍ച്ച കഴിഞ്ഞ 15 വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയാണ് രേഖപ്പെടുത്തുന്നത്. നികുതി വരുമാനത്തില്‍ വന്‍ ഇടിവ് ഉണ്ടായി. ചെറുതും വലുതുമായ ബിസിനസ് സംരംഭങ്ങള്‍ തകര്‍ന്നതും തുടര്‍ന്നുകൊണ്ടിരിക്കുന്ന നികുതി വെട്ടിപ്പുമാണ് ഇതിനു കാരണമെന്നും മന്‍മോഹന്‍ സിംഗ് വിമര്‍ശിച്ചു.

നിര്‍മാണമേഖലയുടെ വളര്‍ച്ചാനിരക്ക് 0.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. നോട്ടസാധുവാക്കല്‍ എന്ന മണ്ടന്‍ തീരുമാനവും തിരക്കിട്ടുള്ള ജി. എസ്.ടി. നടപ്പാക്കലും ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നും നിര്‍മാണമേഖല കരകയറിയിട്ടില്ല എന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. അതേസമയം രാജ്യത്തു സാമ്പത്തിക തകര്‍ച്ചയില്ലെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചു.

സമ്പത്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും, എല്ലാ മേഖലയിലും ഉള്ള വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം തൊഴിലില്ലായ്മ ഇല്ലെന്നും, മന്‍മോഹന്‍ സിംഗിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി ഇല്ലെന്നും ധനകാര്യമന്ത്രി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News