485 കോടിയുടെ ബിറ്റ്‌കോയിന്‍: മലയാളി യുവാവിനെ കൊലപ്പെടുത്തി കൂട്ടുകാര്‍

485 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ഇടപാട്്.് മലയാളിയായ യുവാവിനെ ഡെറാഡൂണില്‍ കൊലപ്പെടുത്തി. മലപ്പുറം വടക്കന്‍പാലൂര്‍ മേലേപീടിയേക്കല്‍ സ്വദേശി അബ്ദുള്‍ ഷുക്കൂറാണ് (24) കൊല്ലപ്പെട്ടത്. രണ്ട് ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകള്‍ ഇയാള്‍ നടത്തിയിരുന്നു. ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തില്‍ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് കൊലയാളികള്‍ സ്ഥലം വിടുകയായിരുന്നു.ഷുക്കൂറിന്റെ ബിസിനസ് പങ്കാളികളാണു കൊല നടത്തിയത്്. മലയാളികളായ പത്തു പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.ഷുക്കൂറിനെ ആശുപത്രിയിലെത്തിച്ച അഞ്ചു പേരെ ഡെറാഡൂണ്‍ പൊലീസ് അറസ്റ്റു ചെയ്തു. ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ ഷുക്കൂര്‍ മരിച്ചിരുന്നു.മലപ്പുറം സ്വദേശികളായ ആഷിഖ്, അര്‍ഷാദ്, ഷിഹാബ്, മുനീഫ്, യാസിന്‍, സുഫൈല്‍ മിക്തര്‍, അഫ്താബ് മുഹമ്മദ്, ഫാരിസ് മംമ്‌നൂണ്‍, അരവിന്ദ്.സി, അന്‍സിഫ് അലി എന്നിവരാണ് പ്രതികള്‍.നാലു പേര്‍ ഷുക്കൂറുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ബിസിനസ്സ് പങ്കാളികളാണ്.ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News