42 വര്‍ഷം കൊണ്ടു നിര്‍മിച്ച കനാല്‍; ഉദ്ഘാടനം ദിവസം തകര്‍ന്നുവീണു

42 വര്‍ഷത്തിനു ശേഷം പൂര്‍ത്തിയായ കനാല്‍. ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തകര്‍ന്നു വീണു. ജാര്‍ഖണ്ഡിലെ ഹസരിബാഗിലാണ് സംഭവം. കനാല്‍ തകര്‍ന്നതിനെത്തുടര്‍ന്നു സമീപത്തുള്ള 35 ഗ്രാമങ്ങളിലെ കൃഷിസ്ഥലങ്ങള്‍ വെള്ളത്തിലായി. ബുധനാഴ്ചയാണ് ഏറെ ആഘോഷപൂര്‍വം മുഖ്യമന്ത്രി രഘുബര്‍ ദാസ് കനാലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. രാത്രി എട്ടരയോടെ കനാലിന്റെ ഒരു ഭാഗം ഇടിയുകയായിരുന്നു. പത്തു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും തകര്‍ന്നുവീണു.കനാലിലെ കോണ്‍ക്രീറ്റ് ചെയ്യാത്ത ഭാഗത്തെ എലി മാളങ്ങളിലൂടെ വെള്ളമിറങ്ങിയതാണ് കനാല്‍ തകരാന്‍ കാരണമെന്ന് സംസ്ഥാന ജലസേചന വകുപ്പ്. സംഭവത്തിന്റെ അന്വേഷണത്തിനായി മൂന്നംഗ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News