‘എന്റെ കുട്ടികളുടെ അച്ഛനാവാന്‍ താല്‍പര്യമുണ്ടോ?’; ക്രിക്കറ്റ് താരത്തോട് പാകിസ്ഥാന്‍ നടി

ന്യൂസിലാന്റ് ക്രിക്കറ്റ് താരമായ ജിമ്മി നീഷാം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ്. ലോകമെമ്പാടും നിരവധി ആരാധകരുള്ള ജിമ്മി നീഷാമിന്റെ നര്‍മത്തില്‍ പൊതിഞ്ഞ പോസ്റ്റുകള്‍ വൈറലാവാറുള്ളതും പതിവാണ്. എന്നാല്‍ ഇപ്പോള്‍ താരത്തിന് ട്വിറ്ററിലൂടെ എത്തിയ ചോദ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

ഭാവിയില്‍ എന്റെ കുട്ടികളുടെ അച്ഛനാവാന്‍ ആഗ്രഹമുണ്ടോ എന്നാണ് ചോദ്യം. ഈ ചോദ്യം ഉന്നയിച്ചതാകട്ടെ പ്രശസ്ത പാകിസ്ഥാനി നടി സെഹര്‍ ഷിന്‍വാരിയും.

നരകത്തിലുള്ള കഷ്ടപാടുകളെ കുറിച്ചുള്ള എന്റെ പേടി കുറഞ്ഞിരിക്കുന്നു. ലോസ് ആഞ്ചലസ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തതിനാണ് ഞാനതിന് നന്ദി പറയുന്നത് എന്നാണ് നിഷാമിന്റെ ട്വീറ്റ്. ഈ പോസ്റ്റിന് ശേഷമാണ് പാക് നടി സെഹര്‍ ഷിന്‍വാരി അസാധാരണമായ അഭ്യര്‍ത്ഥനയുമായി എത്തിയത്.

‘എന്റെ ഭാവി കുട്ടികളുടെ അച്ഛനാകാന്‍ ജിമ്മി ആഗ്രഹിക്കുന്നുണ്ടോ,’ എന്ന് സെഹാര്‍ രണ്ട് ഇമോജികളുമായി ട്വീറ്റ് ചെയ്തു. നടിയുടെ ഈ ചോദ്യത്തിന് നിഷാം മറിപടിയും നല്‍കി. ‘ഇമോജികള്‍ അനാവശ്യമാണെന്ന് എനിക്ക് തോന്നുന്നു’ എന്നതായിരുന്നു നീഷാമിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here