റോഡും കലുങ്കും ഉദ്ഘാടനം ചെയ്യാനെത്തി; സ്വന്തം മണ്ഡലത്തില്‍ പി ടി തോമസ് എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു

സ്വന്തം മണ്ഡലത്തില്‍ റോഡും കലുങ്കും ഉദ്ഘാടനം ചെയ്യാനെത്തിയ പി ടി തോമസ് എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു. എംഎല്‍എയുടെ ഫണ്ടുപയോഗിക്കാതെ നടത്തിയ തൃക്കാക്കര മുന്‍സിപ്പിലാറ്റിയിലെ റോഡ് നിര്‍മ്മാണം ഉദ്ഘാടന മാമാങ്കത്തിലൂടെ തന്‍റെ പേരിലാക്കാന്‍ ശ്രമം നടത്തിയപ്പോ‍ഴായിരുന്നു പി ടി തോമസിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നത്. നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ച നഗരസഭ അധ്യക്ഷയെയും കൗണ്‍സിലറെയും ഒ‍ഴിവാക്കിയായിരുന്നു പി ടി തോമസിന്‍റെയും കോണ്‍ഗ്രസ് നേതാക്കളുടെ ഉദ്ഘാടന കലാപരിപാടി.

സ്വന്തം മണ്ഡലത്തിലെ മൂന്ന് റോഡുകളുടെയും ഒരു കലുങ്കിന്‍റെയും പുനര്‍ നിര്‍മ്മാണം ഉദ്ഘാടനം ചെയ്യാനെത്തിയ പി ടി തോമസിനെതിരായ നാട്ടുകാരുടെ പ്രതിഷേധമാണിത്. പ്രതിഷേധത്തിന് കാരണം മറ്റൊന്നുമല്ല, ഈ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും ചില്ലിക്കാശ് പോലും ചെലവ‍ഴിച്ചിട്ടില്ല. 2018ലെ ബജറ്റ് ഫണ്ടും ദുരന്ത നിവാരണ ഫണ്ടും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. എന്നാല്‍ എംഎല്‍എ കൂറ്റന്‍ ഫ്ളക്സുകള്‍ ഉയര്‍ത്തി വികസന നായകനാവാന്‍ എത്തിയപ്പോ‍ഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്.

എംഎല്‍എയുടെ ഉദ്ഘാടന പരിപാടിയിലേക്ക് നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് ചുക്കാന്‍ പിടിച്ച ഡിവിഷന്‍ കൗണ്‍സിലര്‍ സി എ നിഷാദിന് പോലും ക്ഷണം ഉണ്ടായിരുന്നില്ല. മറ്റ് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് നേതാക്കളുമായിരുന്നു ചടങ്ങിലെ പ്രധാനികള്‍.

ഉദ്ഘാടനം ചെയ്തേ പോകൂവെന്ന് പി ടി തോമസ് വാശിപിടിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഒടുവില്‍ എംഎല്‍എ നോക്കിനില്‍ക്കെ തൃക്കാക്കര മുന്‍സിപ്പല്‍ അധ്യക്ഷയെക്കൊണ്ട് നാട്ടുകാര്‍ റോഡ് നിര്‍മ്മാണം ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News