കേരളത്തിന്റെ മത നിരപേക്ഷതയ്ക്ക് അടിത്തറ പാകിയതിൽ പൊതു വിദ്യാലങ്ങൾക്കുള്ള പങ്ക് വലുത്; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ മത നിരപേക്ഷതയ്ക്ക് അടിത്തറ പാകിയതിൽ പൊതു വിദ്യാലങ്ങൾക്കുള്ള പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ മണത്തണ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിന് വേണ്ടി നിർമിച്ച അത്യാത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിട സമുച്ചയം നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നബാർഡിന്റെ സഹായത്തോടെ 3 കോടി 85 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നില കെട്ടിടം നിർമിച്ചത്.

പൊതുവിദ്യാലയങ്ങളിലൂടെ നല്‍കപ്പെടുന്ന വിദ്യാഭ്യാസമാണ് സമൂഹത്തിന്റെ മതേതര ചിന്താഗതിക്ക് അടിസ്ഥാനം. ജാതി മത ഭേതമോ വിദ്വേഷമോ ഇല്ലാതെയാണ് പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ വളര്‍ന്നുവരുന്നത്. സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കാനുള്ള ശ്രമങ്ങളെ ഗൗരവത്തോടെ കാണണം. മതനിരപേക്ഷ കേന്ദ്രങ്ങളാക്കി പൊതു വിദ്യാലയങ്ങളെ മാറ്റണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നബാർഡ് സഹായത്തോടെയാണ് 3 കോടി 85 ലക്ഷം രൂപ ചിലവഴിച്ച് മണത്തന ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിന് കെട്ടിടം പണിതത്.ചടങ്ങിൽ സണ്ണി ജോസഫ് എം എൽ എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ വി സുമേഷ് തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News