പ്രവാസികൾക്ക് മൂന്ന്‌ മാസത്തിനുള്ളിൽ ആധാർ

പ്രവാസികൾക്ക്‌ ആധാർ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകൾ മൂന്ന്‌ മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന്‌ യൂണീക്ക്‌ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. പ്രവാസികൾ ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കാതെ തന്നെ ആധാർ ലഭ്യമാക്കുമെന്ന്‌ ബജറ്റ്‌ പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു.

ഇതിനാവശ്യമായ നിയമനടപടികൾ എന്തെന്ന്‌ ഉടൻ അറിയിക്കുമെന്ന്‌ യുഐഡിഎഐ സിഇഒ അജയ്‌ ഭൂഷൺ പറഞ്ഞു. തങ്ങളുടെ ആധാർ കാർഡ്‌ എവിടെനിന്ന്‌ ലഭിക്കണമെന്ന്‌ പ്രവാസികൾക്ക്‌ തീരുമാനിക്കാം. പിന്നീട്‌ ഇന്ത്യയിൽ എത്തിയശേഷം സൗകര്യപൂർവം അവർക്ക്‌ അവിടെയെത്തി ആധാർ കൈപ്പറ്റാം. ഇതിനിടെ യുഐഡിഎഐ ഭോപ്പാലിലും ചെന്നെയിലും ആധാർ സേവാ കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നു.

വരും മാസങ്ങളിൽ രാജ്യത്തുടനീളം 114 സേവാ കേന്ദ്രം തുടങ്ങാനുള്ള തീരുമാനത്തിലാണ്‌. 300 മുതൽ 400 കോടിരൂപയാണ്‌ ഇതിന്‌ പ്രതീക്ഷിക്കുന്നത്‌. നിലവിൽ ബാങ്കുകൾ, പോസ്റ്റ്‌ ഓഫീസ്, മറ്റ്‌ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ്‌ ആധാർ രജിസ്‌ട്രേഷൻ നടക്കുന്നത്‌.-

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel