കുണ്ടറയിൽ സ്റ്റേഷനറികടയിൽ കടയുടമയുടെ കൈയ്യിൽ നിന്ന് പണം തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇറാൻ സ്വദേശികളായ ദമ്പതികളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇവരെ കുണ്ടറ പൊലീസ് ചോദ്യം ചെയ്തുവരുന്നു. ഇറാൻ സ്വദേശികളായ അമീർ കാമ്യാബി(27),നസ്രീൻ കാമ്യാർ(20) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ഞായറാഴ്ച ചന്ദനത്തോപ്പിലുള്ള അബ്ദുൽ വഹാബിെൻ്റ യാസിം േട്രഡിങ് കമ്പനി എന്ന സ്റ്റേഷനിക്കടയിൽ എത്തിയ ഇവർ ഒരു ലൈഫ് ബോയ് സോപ്പ് വാങ്ങുകയും അതിെൻ്റ പണം നൽകുകയും ചെയ്തു.വിദേശികളായതിനാൽ നല്ലകച്ചവടം നടക്കുമെന്ന പ്രതീക്ഷയിൽ വഹാബ് അണ്ടിപ്പരിപ്പും മറ്റും എടുത്തുകാട്ടി ആവശ്യമുണ്ടോ എന്ന് ചോദിക്കുകയും കച്ചവടം കിട്ടാനായി ആകർഷകമായി പെരുമാറുകയും ചെയ്തു.ഇതോടെ കൂടുതൽ അടുപ്പം അഭിനയിച്ച ദമ്പതികൾ ഇന്ത്യൻ കറൻസികൾ കാണിക്കുമോ എന്ന് ചോദിച്ചു. പത്തിെൻ്റയും അമ്പതിെൻ്റയും നൂറിെൻ്റയും മറ്റും നോട്ടുകൾ കാണിച്ചെങ്കിലും രണ്ടായിരത്തിെൻ്റ നോട്ട് കാണിക്കുമോ എന്നായി.

ഇതോടെ വഹാബ് മേശയിലുണ്ടായിരുന്ന 2000 െൻ്റ നോട്ടുകൾ അടങ്ങിയ 46,000 രൂപ എടുത്ത് എണ്ണിക്കാണിച്ചു.പണം എണ്ണുന്നതിനിടെ വഹാബിെൻ്റ കായ്യിൽ നിന്ന് പണം തട്ടിപ്പറിച്ച് ദമ്പതികൾ ഓടി. അമ്പത് വാര അകലെ പാർക്ക് ചെയ്തിരുന്ന ഡെൽഹി രജിസ്േട്രഷൻ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വ്യാപാരിയുടെ ബഹളം കേട്ട് നാട്ടുകാർ കാർതടയുയും ഇവരെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയുമായിരുന്നു.

സമാനമായ തട്ടിപ്പുകൾ പത്തനംതിട്ട, എറണാകുളം തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും നടന്നിട്ടുണ്ട്.പത്തനംതിട്ടിയിൽ നിന്ന് തട്ടിപ്പിന് വിധേയരാവർ കുണ്ടറയിലെത്തി ഇവരെ കണ്ടെങ്കിലും അവരെ കബളിപ്പിച്ചവർ ഇവരല്ലെന്ന് തിരിച്ചറിഞ്ഞു.ഡി.എൽ. സി.എ.ഫ് 0956 നമ്പർ ഫോർഡ്കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവരുടെ പക്കൽ ഒന്നരലക്ഷത്തോളം രൂപയുടെ വിദേശകറൻസിയുള്ളതായാണ് വിവരം.ഇവരുടെ യാത്രരേഖകളിൽ പ്രാഥമിക പരിശോധനയിൽ ക്രമക്കെടുകളൊന്നും കണ്ടെത്തിയിട്ടില്ല.