ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിലെ നിര്‍ണ്ണായക ഘട്ടം ഇന്ന്; ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വേര്‍പെടും

ചന്ദ്രയാന്‍ 2 പേടകം ചന്ദ്രനില്‍ ഇറങ്ങുന്നത് കാണാന്‍ കാത്തിരിക്കുകയാണ് രാജ്യം. ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിലെ മറ്റൊരു നിര്‍ണ്ണായക ഘട്ടം ഇന്ന് നടക്കും.

ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് ഉച്ചയ്ക്ക് വേര്‍പെടും. ഇന്നലെയാണ് ഉപഗ്രഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ മാറ്റം നടന്നത്.

ഉച്ചയ്ക്ക് 12:45നും 1:45നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും രണ്ടായി വേര്‍പെടുക.

ഏതാനം നിമിഷങ്ങള്‍ മാത്രം നീണ്ട് നില്‍ക്കുന്ന പ്രക്രിയയിലൂടെയായിരിക്കും ഈ വേര്‍പിരിയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News