ഉന്നതരെ സംരക്ഷിക്കുന്ന ഏര്‍പ്പാട് പൊലീസില്‍ വേണ്ട; കളങ്കമുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി; മൂന്നാം മുറ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി

കണ്ണൂര്‍: പൊലീസില്‍ മൂന്നാം മുറയും ലോകപ്പ് മര്‍ദ്ദനവും നടക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇപ്പോഴും പൊലീസില്‍ ഒറ്റപ്പെട്ട രീതിയില്‍ മൂന്നാം മുറ നിലനില്‍ക്കുന്നുണ്ടെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ മര്യാദ പാലിക്കണം. പൊലീസിന് കളങ്കമുണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ല. ശരി ചെയ്താല്‍ പൊലീസിന്റെ സംരക്ഷണത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അന്വേഷണത്തില്‍ താല്പര്യ കക്ഷികള്‍ നയിക്കുന്ന വഴിയിലൂടെയല്ല സഞ്ചരിക്കേണ്ടത്. അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. വിവരങ്ങള്‍ ചോര്‍ത്തുന്ന സ്ഥിതി ഉണ്ടാകരുത്. ഇത് കുറ്റവാളികള്‍ക്ക് സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതരെ സംരക്ഷിക്കുന്ന ഏര്‍പ്പാട് പൊലീസില്‍ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമീപകലത്തുണ്ടായ ഒരു കേസില്‍ സാമാന്യ ബുദ്ധി പോലും ഉപയോഗിച്ചില്ല. മൃദു ഭാവേ ദൃഢ ചിത്തെ എന്ന നയത്തില്‍ നേടിയ പ്രശംസയില്‍ ഇടിവ് വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

റോഡ് അപകട കേസുകളില്‍ പൊലീസ് കൈക്കൂലി വാങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തില്‍ നിന്നും ഒരു വിഹിതമാണ് ആവശ്യപ്പെടുന്നത്. ഇത്തരം പൊലീസുകാരെ കണ്ടെത്തിയാല്‍ പിന്നെ അവര്‍ക്ക് ജോലി ഉണ്ടാകില്ല. കുറച്ചു പേര്‍ ചെയ്യുന്ന തെറ്റിന് കേരള പൊലീസ് മുഴുവന്‍ പഴി കേള്‍ക്കേണ്ടി വരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News