‘സി.വി സമര്‍പ്പിക്കണമെന്ന ആവശ്യം അംഗീകരിക്കില്ല; ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ആജീവനാന്തകാലത്തേയ്ക്ക് ആ സ്ഥാനത്ത് തുടരാം’: റൊമീല ഥാപ്പര്‍

ദില്ലി: ജെഎന്‍യുവില്‍ പ്രൊഫസറായി തുടരുന്നതിന് സിവി സമര്‍പ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രമുഖ ചരിത്രകാരി റൊമീല ഥാപ്പര്‍.

‘ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ആജീവനാന്തകാലത്തേയ്ക്ക് ആ സ്ഥാനത്ത് തുടരാവുന്നതാണ്’. സിവി ആവശ്യപ്പെട്ടത് ജെഎന്‍യുവിന്റെ അടിസ്ഥാനപരമായ നിയമങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്നും അവര്‍ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു.

സര്‍വകലാശാല നിയമിച്ച കമ്മിറ്റിക്ക് റൊമീല ഥാപ്പറിന്റെ വര്‍ക്കുകള്‍ വിലയിരുത്തി പ്രൊഫസര്‍ എമരിറ്റസ് ആയി തുടരാനുള്ള യോഗ്യതയുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇതിന് വേണ്ടി സിവി സമര്‍പ്പിക്കണമെന്നുമാണ് ജെഎന്‍യു രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടത്.

യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായിരുന്ന റൊമീല ഥാപ്പര്‍ വിരമിച്ച ശേഷം പ്രൊഫസര്‍ എമിരിറ്റസ് (Professor Emerita) പദവിയില്‍ തുടരുകയാണ്.

അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള ചുരുക്കം പേര്‍ക്ക് മാത്രമേ ജെഎന്‍യു ഈ പദവി നല്‍കുന്നുള്ളു. ഈ പദവിയിലുള്ളവര്‍ക്ക് സര്‍വകലാശാല വേതനം നല്‍കുന്നില്ല. 1993 ലാണ് ഥാപ്പര്‍ക്ക് എമിരറ്റസ് പ്രൊഫസറുടെ പദവി നല്‍കിയത്.

1970 മുതല്‍ 1991 വരെ ജെഎന്‍യുവില്‍ പ്രൊഫസറായിരുന്ന ഥാപ്പര്‍ കഴിഞ്ഞ ആറു പതിറ്റാണ്ടായി അധ്യാപന, ഗവേഷണ മേഖലയില്‍ സജീവമാണ്. റൊമീല ഥാപ്പറുടെ പുസ്തകമായ ‘ദ പബ്ലിക്ക് ഇന്റലക്ച്വല്‍ ഇന്‍ ഇന്‍ഡ്യ’ യില്‍ മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയെ കുറിച്ച് വിമര്‍ശനമുന്നയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News