പരുക്കേറ്റ ദ്യോക്കോവിച്ച് പിന്മാറി; കൂകിവിളിച്ച് കാണികള്‍

യു.എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് പുറത്ത്.  പ്രീക്വാര്‍ട്ടറില്‍ സ്വിസ് താരം സ്റ്റാന്‍ വാവ്റിങ്കയ്ക്കെതിരായ മത്സരത്തിനിടെ ദ്യോക്കോവിച്ച് പരുക്കേറ്റ് പിന്മാറുകയായിരുന്നു. ഇതോടെ വാവ്റിങ്ക ക്വാര്‍ട്ടറിലെത്തി.

ആദ്യ രണ്ടു സെറ്റുകളും നഷ്ടമായ (6-4, 7-5, 2-1) ദ്യോക്കോവിച്ച്, മൂന്നാം സെറ്റിനിടെയാണ് പിന്മാറുന്നതായി അറിയിച്ചത്. ഇതോടെ ആര്‍തര്‍ ആഷെ
സ്റ്റേഡിയത്തിലെ കാണികള്‍ ജ്യോക്കോവിച്ചിനെ കൂക്കിവിളിക്കുകയും ചെയ്തു.

തോളിനേറ്റ പരുക്കാണ് മൂന്നുതവണ ജേതാവായ ദ്യോക്കോവിച്ചിന്റെ പിന്മാറ്റത്തിനു കാരണം. കഴിഞ്ഞ മത്സരത്തിനിടെ നിരവധി തവണ ദ്യോക്കോ വൈദ്യസഹായം തേടിയിരുന്നു. 2006-നു ശേഷം ഇതാദ്യമായാണ് ദ്യോക്കോവിച്ച് യു എസ് ഓപ്പണിണില്‍ സെമിഫൈനലിലെത്താതെ
പുറത്താകുന്നത്. 32കാരനായ ദ്യോക്കോവിച്ച് 16 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

അതേസമയം കാണികളുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് സ്റ്റാന്‍ വാവ്‌റിങ്ക രംഗത്തെത്തി. പരുക്കേറ്റ് ഒതു താരം മത്സരത്തില്‍ നിന്ന് പിന്മാറുമ്പോള്‍ കൂക്കിവിളിക്കുന്നത് ശരിയല്ലെന്നും കാണികളുടെ പെരുമാറ്റം നിരാശപ്പെടുത്തിയെന്നും വാവ്‌റിങ്ക ട്വിറ്ററില്‍ കുറിച്ചു.

അതേസമയം റോജര്‍ ഫെദറര്‍ ക്വാര്‍ട്ടറില്‍ കടന്നു. ബെല്‍ജിയന്‍ താരം ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-2, 6-2, 6-0) തോല്‍പ്പിച്ചായിരുന്നു ഫെദററുടെ മുന്നേറ്റം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here