കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ദുബായിലെത്തിയത് 1.4 ദശലക്ഷത്തിലധികം യാത്രക്കാര്‍

ഓഗസ്റ്റ് മാസത്തിലെ അവസാന രണ്ടാഴ്ചയ്ക്കിടെ 1.4 ദശലക്ഷത്തിലധികം യാത്രക്കാര്‍ ദുബായിലെത്തിയതായി ദുബായ് എമിഗ്രേഷന്‍ അധികൃതര്‍.

ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ 85,000 യാത്രക്കാരുടെ പ്രവേശന നടപടിക്രമങ്ങളാണ് പ്രതിദിനം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.

ഓഗസ്റ്റ് അവസാന രണ്ടാഴ്ചയ്ക്കിടെ 260,135 യാത്രക്കാര്‍ 75 സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ചു, ഇത് യാത്രക്കാരുടെ നടപടി ക്രമങ്ങള്‍ ഏറെ സുഗമമാക്കി.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ദുബൈ എയര്‍പോര്‍ട്ടില്‍ അടുത്തിടെ നിരവധി പേരാണ് സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ചു യാത്ര ചെയ്യുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ദുബൈ എയര്‍പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here