പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായവിതരണത്തിന് 100 കോടി രൂപ അനുവദിച്ചു. ദുരിത ബാധിതരായ ഓരോ കുടുംബത്തിനും 10,000 രൂപ വീതമുള്ള ധനസഹായത്തിന്റെ വിതരണം ഇന്നു തുടങ്ങും.

ഓണത്തിനു മുന്‍പ് മുഴുവന്‍ പേര്‍ക്കും സഹായം എത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തപ്രതികരണനിധിയില്‍ നിന്ന് ഇതിനായി 47.98 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇത്തവണ ആകെ 90,000 കുടുംബങ്ങള്‍ ദുരിതാശ്വാസക്യാമ്പുകളിലെത്തിയെന്നാണ് കണക്ക്. ബാക്കിയുള്ളവരുടെ പട്ടിക ഉടന്‍ ലഭ്യമാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ധനസഹായം വേഗത്തില്‍ ലഭ്യമാക്കാന്‍ പ്രളയബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രഷറി വഴി നേരിട്ടായിരിക്കും തുക നല്‍കുക.

കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തിന് ശേഷം കളക്ടര്‍മാര്‍ക്കും പിന്നീട് താലൂക്ക് ഓഫീസുകള്‍ക്കും തുക കൈമാറിയാണ് പ്രളയബാധിതര്‍ക്ക് എത്തിച്ചത്.