കെഎം ബഷീറിന്റെ കൊലപാതകം; കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.

നാര്‍ക്കോട്ടിക് അസി. കമ്മിഷണര്‍ ഷീന്‍ തറയിലിനെയാണ് മാറ്റിയത്. എസ് പി ഷാനവാസിനാണ് ഇനി മുതല്‍ അന്വേഷണ ചുമതല.

ചുമതല കൈമാറിയെങ്കിലും അന്വേഷണ സംഘത്തില്‍ ഷീന്‍ തറയില്‍ തുടരും. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here