കഴിഞ്ഞ പ്രളയത്തോടെ കേരളത്തിലെ ഡാമുകളും ജലസംഭരണികളും വലിയ തോതില്‍ ഭൂകമ്പ സാധ്യത വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ പ്രളയത്തോടെ കേരളത്തിലെ കേരളത്തിലെ ഡാമുകളും ജലസംഭരണികളും വലിയ തോതില്‍ ഭൂകമ്പ സാധ്യത വര്‍ദ്ധിപ്പിച്ചതായി പഠന റിപ്പോര്‍ട്ട്. റിസര്‍വോയര്‍ ഇന്‍ഡ്യൂസ്ഡ് സീസ്മിസിറ്റി എന്ന പ്രതിഭാസമാണ് ഈ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത് എന്ന് ജ്യോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അനാലിസിസ് പറയുന്നു.

തമിഴ്‌നാട്ടിലെ ഭാരതിദാസന്‍, അളഗപ്പ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ടാണിത്.നാച്ചുറല്‍ ഹസാര്‍ഡ്‌സ് എന്ന ജേണലാണ് റിപ്പോട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലൈവ് മിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.വളരെയധികം പരിസ്ഥിതി ദുര്‍ബലവും കുടുതല്‍ ശോഷണം സംഭവിച്ചിട്ടുള്ളതുമായ പശ്ചിമഘട്ട മേഖലയില്‍ 43 ഡാമുകളും റിസര്‍വോയറുകളുമാണ് കേരളത്തിലുള്ളത്. ഇതില്‍ 21 എണ്ണം അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News