കേരളത്തില്‍ നിന്നും പുതുതായി 39 ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും

കേരളത്തില്‍ നിന്നും പുതുതായി 39 ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം എയര്‍ലൈന്‍ മേധാവികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മാത്രം 23 പുതിയ സര്‍വീസുകളാണ് ആരംഭിക്കുക.

സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നുള്ള കാര്യക്ഷമമായ സര്‍വീസ് ക്ഷാമത്തിനാണ് പുതിയ തീരുമാനം ആശ്വാസമാകുന്നത്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും 39 ആഭ്യന്തര സര്‍വീസുകളാണ് പുതുതായി ആരംഭിക്കുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച എയര്‍ലൈന്‍ മേധാവികളുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

യോഗത്തില്‍ മുഖ്യമന്ത്രി നിലവില്‍ സംസ്ഥാനം നേരിടുന്ന സര്‍വീസുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയുരുന്നു. തുടര്‍ന്ന് പ്രത്യേക യോഗം ചേര്‍ന്ന ശേഷമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് എയര്‍ലൈന്‍ ഓപ്പറേറ്റര്‍സ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. 39ല്‍ തിരുവനന്തപുരം അനന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മാത്രം 23 സര്‍വീസുകളാണ് തുടങ്ങുക. ഇതോടെ 22 ഫ്‌ളൈറ്റുകളാണ് സംസ്ഥാനത്തെയ്ക്ക് എത്തുന്നത്.

എയര്‍ ഇന്ത്യയുടെ 1, സ്‌പൈസ് ജെറ്റ് – 8, എയര്‍ ഏഷ്യ- 7, വിസ്താര -1, ഗോ എയര്‍ – 22
എന്നിങ്ങനെയാണ് ഫ്‌ളൈറ്റുകള്‍ എത്തുക. ഇന്ധന നികുതിയുമായിബന്ധപ്പെട്ട തീരുമാനത്തിന് വിധേയമായിട്ടാകും ഇന്‍ഡിഗോയുടെ മൂന്ന് ഫ്‌ളൈറ്റുകള്‍ സംസ്ഥാനത്ത് നിന്നും സര്‍വീസ് ആരംഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News