കള്ളനോട്ടുകള്‍ ഇന്ത്യയിലേക്ക് എത്തുന്നത് ദാവൂദ് ഇബ്രാഹിമിന്റെ കമ്പനിയില്‍ നിന്നും

ഗുണമേന്മയേറിയ കള്ളനോട്ടുകള്‍ ഇന്ത്യയില്‍ എത്തുന്നതിന്റെ വഴി തേടിയ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കണ്ടെത്തിലുകള്‍ ഇന്ത്യന്‍ സുരക്ഷാ വിദഗ്ധരില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സുപ്രധാന കണ്ടെത്തല്‍ പ്രകാരം ഇന്ത്യയിലെ 2,000 രൂപ നോട്ടിന്റെ ഏറ്റവും സവിശേഷമായ സുരക്ഷാ ലക്ഷണങ്ങള്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുറ്റവാളികളുടെ സിന്‍ഡിക്കേറ്റുകള്‍ കൈവശപ്പെടുത്തിയിരിക്കാമെന്നതാണ്.

അതാകട്ടെ, പാക്കിസ്ഥാന്റെ അറിവോടു കൂടെയായിരിക്കാമെന്നും പറയുന്നു. സ്‌പെഷ്യല്‍ സെന്‍ പിടിച്ചെടുത്ത 2,000 രൂപ നോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത് ഒപ്ടിക്കല്‍ വേരിയബിള്‍ ഇങ്ക് എന്നറിയപ്പെടുന്ന മഷിയാണ്. ഇതു തന്നെയാണ് ഇന്ത്യയും ഉപയോഗിക്കുന്നത്. ഈ സവിശേഷമായ മഷി വളരെ ക്വാളിറ്റി കൂടിയതാണ്. നോട്ട് ചെരിക്കുമ്പോള്‍ 2,000 രൂപ നോട്ടില്‍ പാകിയിരിക്കുന്ന ത്രെഡിന്റെ നിറം പച്ചയില്‍ നിന്ന് നീലയായി മാറുന്നതു കാണാമെന്നും സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News